E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തറില്‍ പൊതു ശുചിത്വ നിയമത്തിന് അംഗീകാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഖത്തറില്‍ പൊതു ശുചിത്വ നിയമത്തിന് ശൂറ കൗണ്‍സിലിന്‍റെ അംഗീകാരം. പൊതു സ്വകാര്യ ഇടങ്ങളിലെ അനധികൃതമായ മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടികളാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. പൊതു സ്ഥലങ്ങളിലും സ്വകാര്യ കാര്‍ പാര്‍ക്കിങ് ഏരിയകളിലും മാലിന്യ നിക്ഷേപം കര്‍ശനമായി വിലക്കുന്നതാണ് പുതിയ നിയമം. ഇതിനു പുറമേ കെട്ടിടങ്ങളുടെ മട്ടുപ്പാവുകള്‍, ഇടനാഴികള്‍ എന്നിവടങ്ങളിലും മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും പൊതു സ്ഥലങ്ങളില്‍ കൊണ്ടുപോകുന്നതും പുതിയ നിയമം വിലക്കുന്നു. നിയമം പ്രാബല്യത്തിലാകുന്നതോടെ മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്താന്‍ ലൈസന്‍സ്‌ എടുക്കേണ്ടിവരും. നഗരസഭകള്‍ വിലക്കിയിരിക്കുന്ന സ്‌ഥലങ്ങളില്‍ മാലിന്യമിടുന്നതു പുതിയ നിയമപ്രകാരം കടുത്ത കുറ്റമാണ്‌. പൊതുശുചിത്വം ഉറപ്പാക്കേണ്ടത് ഇനി മുതല്‍ നഗരസഭകളുടെ ചുമതലയാണ്. 

മാലിന്യശേഖരണം, മാലിന്യനീക്കം, നിര്‍മാര്‍ജനം, പുനഃസംസ്‌കരണം എന്നിവയെല്ലാം നഗരസഭയുടെ ഉത്തരവാദിത്തമാണ്. ഇതിനായി ഓരോ നഗരസഭയ്‌ക്കും നിയമത്തിലെ വ്യവസ്‌ഥകള്‍ക്ക്‌ അനുസൃതമായി കരാറുകാരെ നിയമിക്കാം. മാലിന്യശേഖരണം ഈ കരാറുകാരുടെ ഉത്തരവാദിത്വമായിരിക്കും. 2016 മാര്‍ച്ചിലാണ്‌ മന്ത്രിസഭ പൊതുശുചിത്വ നിയമം പാസാക്കി ശൂറാകൗണ്‍സിലിന്റെ പരിഗണനയ്‌ക്ക്‌ അയച്ചത്‌. 1974ലെ നിയമം കാലോചിതമായി പരിഷ്‌കരിച്ചാണ്‌ പുതിയ ശുചിത്വ നിയമത്തിന്‌ രൂപം നല്‍കിയത്‌. ശൂറാകൗണ്‍സില്‍ അംഗീകരിച്ച നിയമം വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്‌ക്കാണ്‌ എത്തുക. ശൂറാകൗണ്‍സിലിന്റെ ശുപാര്‍ശകള്‍കൂടി പരിഗണിച്ച്‌ മന്ത്രിസഭയാണ്‌ പുതിയ നിയമത്തിന്‌ അന്തിമരൂപം നല്‍കുക നിയമം നടപ്പാക്കാനുള്ള ശുപാര്‍ശ സഹിതം മന്ത്രിസഭ കരടുനിയമം അമീറിനു കൈമാറും. അമീര്‍ ഒപ്പുവച്ച്‌ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന മുറയ്‌ക്കാണ്‌ കരടുനിയമം പ്രാബല്യത്തിലാവുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :