E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

രണ്ടര മാസത്തിന് ശേഷം യുവതി 'കോമ'യില്‍ നിന്നുണര്‍ന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

woman
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രണ്ടരമാസത്തിലേറെ സെമി-കോമറ്റോസ് അവസ്ഥയില്‍ കഴിയുകയും ആ കാലയളവില്‍ അടിയന്തര സിസേറിയന്‍ സെക് ഷന്‍ ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്ത യുവതി അബോധാവസ്ഥയില്‍ നിന്നുണര്‍ന്നു. നേപ്പാൾ സ്വദേശിനി ദേവി ലാമ(31)യാണ് അത്ഭുകരമായി ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്.

ജനവരി 16 നാണ് ദേവി ലാമയെ ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും ഛർദ്ദിയുമായിരുന്നു അസുഖം. ആ സമയത്ത് അവര്‍ ആറുമാസവും നാലു ദിവസവും ഗര്‍ഭിണി ആയിരുന്നു. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷം ആരോഗ്യ നില മോശമാകുകയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഗർഭാവസ്ഥയിൽ ഉണ്ടാകാവുന്ന അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിൻഡ്രോം (ARDS) എന്ന അവസ്ഥയായിരുന്നു ദേവി ലാമയ്ക്കെന്ന് അവരെ ചികിത്സിച്ച ദേവി ലാമയെ ചികിത്സിച്ച ഇന്റേണൽ മെഡിസിനിലെ ഡോ. ചൈതന്യ പ്രഭു പറഞ്ഞു. ശ്വാസകോശത്തിൽ അണുബാധയും ദ്രാവകങ്ങൾ നിറയുകയും ചെയ്തിരുന്നു. ഈ സങ്കീർണതയ്ക്കു പുറമേ, ദേവി ലാമയുടെ ഹൃദയാരോഗ്യം വളരെ മോശമായിരുന്നു,ഹൃദയസ്പന്ദനം ക്രമരഹിതമായും വൃക്കകളെയും കരളിനെയും രോഗം ബാധിക്കുകയും ചെയ്തിരുന്നു. അതിജീവിക്കുവാനുള്ള സാദ്ധ്യതകള്‍ വളരെ കുറവ്. ഇതിനിടെ മിത്രൽ വാൽവിന്റെ തകരാറും കണ്ടെത്തി, അത് പിന്നീട് ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു. ഈ സങ്കീർണതകൾക്കൊപ്പം തന്നെ തീവ്രപരിചരണം നല്‍കുന്നതിനായി അവര്‍ അബോധാവസ്ഥയില്‍ തുടരേണ്ടത് ആവശ്യമായിരുന്നു, അവര്‍ക്ക് ട്രാക്കോസ്റ്റോമി ചെയ്തു, സ്വന്തമായി ശ്വസിക്കാൻ സാധിക്കാത്തതിനാൽ വെന്റിലേറ്ററിൽ കിടത്തുകയും ചെയ്തു. ഒന്നിലേറെ അവയവങ്ങളുടെ തകരാറുകള്‍, എആർഡിഎസ്, ഹൃദയത്തകരാര്‍, പേശികളുടെ ദുര്‍ബലത തുടങ്ങിയ പ്രശ്നങ്ങൾ കാരണം ഗര്‍ഭം തുടരാന്‍ കഴിയാത്തതിനാല്‍ അടിയന്തര സിസേറയനും  വിധേയമായി. 

നിശ്ചയദാര്‍ഢ്യമുള്ള രോഗിയായിരുന്നു ദേവിയെന്നും നിശബ്ദമായി രോഗാണുക്കൾക്കെതിരെ അവർ പടപൊരുതുകയായിരുന്നുവെന്നും ഡോക്ടമാർ പറഞ്ഞു. 80 ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ ഒൻപതിന് ദേവിയുടെ ആരോഗ്യം മെച്ചപ്പെടുകയും സാധാരണ മുറിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ഭർത്താവ് ലോകേന്ദ്ര ശ്രേഷ്തയുടെ പിന്തുണയാണ് ഇവരുടെ പെട്ടെന്നുള്ള രോഗശമനത്തിന് മറ്റൊരു കാരണം.

അത്ഭുതകരമാണ് ദേവിയുടെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവെന്നാണ് ആസ്റ്റർ ആശുപത്രി സിഇഒ ഡോ. ഷെർബാസ് ബിച്ചു വിശേഷിപ്പിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരിയായ ദേവി ഇപ്പോൾ നേപ്പാളിലെ തന്റെ ഗ്രാമമായ ഖൊട്ടാങ്ങിലേക്ക് മടങ്ങിപ്പോകാനും ഭാഷാ അക്കാദമി ആരംഭിക്കുവാനും ഉദ്ദേശിക്കുന്നു. “എന്റെ ഗ്രാമത്തിലെ കുട്ടികളെ ഇംഗ്ലീഷിലുള്ള ശരിയായ ഉച്ചാരണം പഠിപ്പിക്കുന്നില്ല. ഞാൻ മുമ്പ് പണം സ്വരൂപിക്കുകയും കാഠ്മണ്ഡുവില്‍ ഒരു ബോർഡിങ് സ്കൂൾ തുറക്കുകയും ചെയ്തു,അത് പിന്നീട് അടയ്ക്കേണ്ടതായി വന്നു. എന്റെ ഗ്രാമത്തിലെ കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുന്ന കിൻ‍‍‍ഡർ ഗാർട്ടൻ മുതൽ ഹൈസ്കൂൾ വരെയുള്ള സ്കൂൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേവി പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :