മലപ്പുറം മേൽമുറിയിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് മക്കയിലെത്തി സൗദി പൗരത്വം സ്വീകരിച്ച അബ്ദുറഹ്മാൻ സഈദ് മലബാരി (70) നിര്യാതനായി. സൗദി ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു .
വിദഗ്ദ്ധ ചികിത്സക്കായി കേരളത്തിലെത്തിയ ഇദ്ദേഹം കൊച്ചി ആസ്റ്റർ മെഡ് സിറ്റിയിൽ ചികിത്സയിലായിരുന്നു . ഭാര്യ:ജമീല. മൃതദേഹം കൊച്ചിയിൽ നിന്നു മക്കയിലെത്തിച്ച് ജന്നത്തുൽ മുഅല്ലയിൽ കബറടക്കി.