എണ്ണ ഉല്പാദന നിയന്ത്രണം അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടാന്‍ സാധ്യത. എണ്ണ വിലയിടിവ് തടയാന്‍ ലക്ഷ്യമിട്ട് ഈ വര്‍ഷം ജനുവരി മുതല്‍ ആറു മാസത്തെ ഉല്പാദന നിയന്ത്രണം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒപെകക്, ഒപെക് ഇതര ഉല്പാദക രാജ്യങ്ങള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ജനുവരി മുതല്‍ ആറു മാസത്തേക്ക് ഉല്പാദന നിയന്ത്രണം കൊൡണ്ടുവരാന് തീരുമാനിച്ചത്. പ്രതിദിനം പതിനെട്ട് ലക്ഷം ബാരല്‍ എണ്ണയുടെ ഉല്പാദനമാണ് ഇങ്ങനെ കുറിച്ചത്. ഉല്പാദന നിയന്ത്രണം വന്നതോടെ ആഗോളവിപണയില്‍ എണ്ണവില ബാരലിന് 50 ഡോളറിനു മുകളിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം ഡിസംബര്‍ വരെ ഉല്പാദന നിയന്ത്രണം തുടരാമെന്ന് ഉല്പാദക രാജ്യങ്ങള്‍ ഏകദേശ ധാരണയിലെത്തിയിരുന്നു.
എന്നാല്‍ ജൂലൈ മുതല്‍ ആറു മാസത്തേക്ക് നീട്ടുന്നതിന് പകരം ഒന്‍പത് മാസത്തേക്ക് ഉല്പാദന നിയന്ത്രണം നീട്ടണമെന്നാണ് പുതിയ നിര്‍ദേശം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ രാജ്യാന്തര വിപണിയില്‍ എണ്ണയുടെ ആവശ്യകത കുറയുന്ന സമയമാണ്. ഈ സമയത്ത് ഉല്പാദന നിയന്ത്രണം നീക്കി കൂടുതല്‍ എണ്ണ വിപണിയിലെത്തിയാല്‍ വീണ്ടും വിലയിടിവിന് കാരണമാകുമെന്നാണ് ആശങ്ക. അതിനാല്‍ 2018 മാര്‍ച്ച വരെ ഉല്പാദന നിയന്ത്രണം വേണമെന്നാണ് ഒരു വിഭാഗം രാജ്യങ്ങളുടെ ആവശ്യം. മേയ് 25നു ചേരുന്ന ഒപെക് യോഗമാണ് നിയന്ത്രണകാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. അതിനു മുമ്പായി റഷ്യ ഉള്‍പ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളുമായി ചര്‍ച്ച ചെയ്തു ധാരണയിലെത്തും. ഉല്പാദന നിയന്ത്രണം നീട്ടുന്നതിനെ റഷ്യ അനുകൂലിക്കുന്നുവെങ്കിലും നിയന്ത്രണം കൂടുതല്‍ കാലത്തേക്കു വേണമോ എന്ന കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.