E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒരേ കമ്പനിയിൽ 33 വർഷം; ബേബിയുടെ ബാക്കി ജീവിതം കാഞ്ഞിരമറ്റത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

VKBaby
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്ന് പതിറ്റാണ്ടിന് മുന്‍പ്‌ എഎച്ച്എെ (അറബ് ഹെവി ഇൻഡസ്ട്രീസ്) ഷിപ്‌യാര്‍ഡില്‍ സാധാരണ ജോലിക്കാരനായാണ് കാഞ്ഞിരമറ്റം സ്വദേശി വി.കെ.ബേബി എത്തിയത്. നിലവിൽ ഇതേ കമ്പനിയില്‍ ഷിപ്പ് റിപ്പയര്‍ മാനേജറായ അദ്ദേഹം ആ തസ്തികയിൽ നിന്ന് പടിയിറങ്ങുന്നതോടൊപ്പം പ്രവാസ ജീവിതത്തോട് തന്നെ വിടപറ​ഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങുന്നു.

സഹപ്രവർത്തകരും സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ സ്നേഹാദരവോടെ ബേബി മാഷ്  എന്ന് വിളിക്കുന്ന അദ്ദേഹം അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ കലാ സാംസ്കാരിക പരിപാടികളിൽ നിറ സാന്നിധ്യമായിരുന്നു. ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ഉണ്ടായിരുന്നിട്ടും ജനനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ ഉറക്കം പോലും മാറ്റിവച്ചു. ഡ്രൈവിങ് ലൈസൻസ് എടുത്തിട്ടില്ലാത്ത ബേബി മാഷ് ബസിലും മറ്റും യാത്ര ചെയ്താണ് ഇക്കാലമത്രയും എല്ലായിടത്തും എത്തിയിരുന്നത്. ഷാര്‍ജ, അജ്മാൻ ഇന്ത്യന്‍ അസോസിയേഷനുകളില്‍ മാനജിങ് കമ്മിറ്റി അംഗം എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. അജ്മാന്‍ സോഷ്യല്‍ സെന്‍ററിന്‍റെ സ്ഥാപക പ്രസിഡന്‍റ്‍, എറണാകുളം പ്രവാസി അസോസിയേഷന്‍റെ സ്ഥാപക ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിക്കുകയും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ചെയ്തു. മാസ് ഷാര്‍ജ, മാക് ഷാര്‍ജാ എന്നീ സംഘടനകളുടെ സ്ഥാപകനേതാവും സേവനം സെന്‍റര്‍ അജ്മാന്‍ ജനറല്‍സെക്രട്ടറിയുമാണ്. ഇപ്പോള്‍ നോര്‍കയുടെ സൈനിങ് അതോറിറ്റി ആയ ബേബി മാഷ് നാട്ടില്‍ ചെന്നാലും പൊതുജന സേവനവും ജീവകാരുണ്യപ്രവര്‍ത്തനവും തുടരാനാണ് തീരുമാനം.

ബേബിമാഷിന്‍റെ നേതൃത്വത്തില്‍ കാഞ്ഞിരമറ്റത്ത് പ്രവര്‍ത്തിക്കുന്ന വള്ളോന്തറ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഫീസ് മുറി വൈകിട്ട് 7.30 മുതല്‍ രാത്രി 8.30 വരെ ഗള്‍ഫ്‌ പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും അതുവഴി തിരുവനന്തപുരം കോണ്‍സുലേറ്റില്‍ അറ്റസ്റ്റേഷനുണ്ടാകുന്ന കാലതാമസം കുറയ്ക്കാനും ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ബേബി മാഷിനെ ബന്ധപ്പെടാൻ :0506794318, +919746825922, mail to-vkbabyahi@yahoo.com

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :