കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന 47കാരിയായ ഏഷ്യന്‍ വനിത മരിച്ചു. മറ്റു വാഹനങ്ങള്‍ ഉണ്ടോ എന്നു ഉറപ്പാക്കുന്നതിന് മുന്‍പ് പ്രാധാന പാതയിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇരുചക്ര വാഹനം ഓടിച്ചിരുന്ന സ്ത്രീ അപകടത്തില്‍ പെട്ടതായി വിവരം ലഭിച്ച ഉടനെ പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. 34 വയസ്സുള്ള അറബ് വംശജന് ഓടിച്ച കാറാണ് ബൈക്കില്‍ ഇടിച്ചത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച സ്ത്രീ വാഹനങ്ങള്‍ കടന്നു പോയി റോഡു സുരക്ഷിതമാകുന്നതിനു മുന്‍പ് പ്രധാന റോഡില്‍ പ്രവേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നൂവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇടിയില്‍ നിലത്തു വീണ സ്ത്രീക്കേറ്റ പരുക്ക് ഗുരുതരമായിരുന്നൂവെന്നു റാസല്‍ഖൈമ പൊലീസ്ഓപ്പറേഷന് ഡയറക്ടര്‍ കേണല്‍ അഹ്മദ് അല്‍ നഖ്ബി അറിയിച്ചു.