വീടിനു തീപിടിച്ചു സഹോദരങ്ങളായ ബാലൻമാർ വെന്തുമരിച്ചു. ഷാർജ അൽ ഖഫയിലാണു പാക്കിസ്ഥാൻ സ്വദേശികളായ മുഹമ്മദ് സൽമാൻ (എട്ട്) , മുഹമ്മദ് അദ് നാൻ (അഞ്ച്) എന്നിവർ മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കു വീട്ടിലുണ്ടായ പൊട്ടിത്തറിയാണു തീപിടിത്തത്തിനു കാരണമായത്. രണ്ടുകുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽനിന്നു മാതാവ് റോസ് യാനയും മറ്റു ബന്ധുക്കളും രക്ഷപ്പെട്ടു. പൊള്ളലേറ്റ റോസ് യാനയെ അൽ ഖാസിമി ആശുപത്രി പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാർജ് ചെയ്തു.
കനത്ത സ്ഫോടത്തിൽ തീ ആളിപടരുന്നതിനിടെ, കുട്ടികളും രക്ഷപ്പെട്ടെന്നാണു മാതാവ് കരുതിയിരുന്നത്. പിതാവ് മുഹമ്മദ് അർഫാൻ ഈ സമയം ജോലി സ്ഥലത്തയിരുന്നു. പൊട്ടിത്തറിയുടെ കാരണം അന്വേഷിക്കുന്നു. സിവിൽ ഡിഫൻസ് തീയണച്ചു കഴിഞ്ഞപ്പോഴാണു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.