കലാരംഗത്ത് ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായി വിധികര്‍ത്താക്കള്‍. യു.എ.ഇ ഓപ്പൺ യുവജനോത്സവത്തിലെ വിദ്യാര്‍ഥികളുടെ പ്രകടനമാണ് ഇത്തരമൊരു വിലയിരുത്തലിന് പ്രചോദനമായത്.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, കവിതാപാരായണം തുടങ്ങി 14 ഇനങ്ങളിലായി മുന്നൂറോളം പ്രതിഭകള്‍ മാറ്റുരച്ചു. ആറു മുതല്‍ പതിനഞ്ചു വയസുവരെയുള്ള വിദ്യാര്‍ഥികളെ മൂന്നു വിഭാഗമാക്കി തിരിച്ചായിരുന്നു മല്‍സരം.
രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങൾ പുലർച്ചെ വരെ നീളുമ്പോഴും കലാസ്വാദകരാല്‍ നിറഞ്ഞ സദസ് മല്‍സരാര്‍ഥികള്‍ക്ക് ഊര്‍ജം പകര്‍ന്നു. കല അബുദാബിയുടെ നേതൃത്വത്തില്‍ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസമായി നടക്കുന്ന യുവജനോല്‍സവം പുലര്‍ച്ചെ സമാപിക്കും. കലാപ്രതിഭ, കലാതിലകം പുരസ്കാരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.