ഇതിഹാസ താരം മൈക് ടൈസന്റെ ബോക്സിങ് അക്കാദമി ദുബായില്‍ വരുന്നു. മൈക് ടൈസന് പിന്തുടരുന്ന പരിശീലന രിതീകളും വ്യായാമ മുറകളും ആണ് മൈക് ടൈസന് അക്കാദമിയും വാഗ്ദാനം ചെയ്യുന്നത്.
ഏറ്റവും ആധുനികമായ ഫിറ്റ്നസ് ഉപകരണങ്ങളും പരിശീലന സങ്കേതങ്ങളുമായാണ് മൈക് ടൈസന് അക്കാദമി ദുബായില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. നാലു വിഭാഗങ്ങളിലുള്ള ജിംനേഷ്യങ്ങളും ഹെല്‍ത്ത് ക്ലബ്ബും ബോക്സിങ് പരിശീലന കേന്ദ്രവും ചേരുന്നതാണ് ദുബായിലെ മൈക് ടൈസന് ഫിറ്റ്നസ് ആന്‍ഡ് ബോക്സിങ് അക്കാദമി. മൈക് ടൈസന് അക്കാദമിയില്‍ പരിശീലനം നേടുന്നവര്‍ക്ക് ലഭിക്കുന്ന ഉന്നത അംഗീകാരമായ മൈക്ക് ടൈസന് സര്‍ട്ടിഫിക്കറ്റ് ഉള്ളവരായിരിക്കും ഇവിടെ പരിശീലനം നല്‍കുക. മൈക് ടൈസനും അദ്ദേഹത്തിന്റെ ട്രെയിനേഴ്സും നേരിട്ടാണ് വിവിധ അക്കാദമികളിലെ പരിശീലകരെ തിരഞ്ഞെടുക്കുന്നത്. അക്കാദമിയോട് ചേര്‍ന്ന് ഉന്നത നിലവാരമുള്ള ബോക്സിങ് റിങ്ങും മറ്റ് പരിശീലന സൗകര്യങ്ങളുമുണ്ടാകും. മൈക് ടൈസന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മൈക്സ് മെമ്മോറബില്ലാ മ്യൂസിയമായിരിക്കും മറ്റൊരു പ്രധാന ആകര്‍ഷണം.
രണ്ടു വര്‍ഷത്തിനുള്ള ഇന്ത്യയടക്കം ഇരുപതോളം രാജ്യങ്ങളില്‍ മൈക് ടൈസന് അക്കാദമിയുടെ ശാഖകള്‍ തുറക്കുമെന്നും മൈക് ടൈസന് ദുബായില്‍ പറഞ്ഞു. യുഎഇയില്‍ അബുദാബിയിലും അക്കാദമി സ്ഥാപിക്കും.