ജിദ്ദ : തായിഫിന് സമീപം അത്തീഫിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി അൻവർ അബ്ബാസാ(40)ണ് മരിച്ചത്.ഇദ്ദേഹം ഓടിച്ചിരുന്ന മിനി ലോറി മുൻപിലുള്ള വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. പത്തുവർഷത്തോളമായി ജിദ്ദയിൽ ജോലി ചെയ്തുവരികയാണ്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. മൃതദേഹം താഇഫ് കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.
Advertisement