സൗദി രാജ കുടുംബാംഗവും മുൻ പ്രതിരോധ മന്ത്രിയുമായ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ (91) നിര്യാതനായി. മുൻ സൗദി ഭരണാധികാരി അബ്ദുൽ അസീസ് രാജാവിന്റെ മകനായ ഇദ്ദേഹം സൗദി അറേബ്യയുടെ വിവിധ ക്യാബിനറ്റ് പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് .1951 മുതൽ രണ്ടുവർഷക്കാലം സൗദിയുടെ പ്രതിരോധ മന്ത്രിയായിരുന്നു.1963 മുതൽ 1971 വരെ മക്ക പ്രവിശ്യയുടെ ഗവർണറായി സേവനമനുഷ്ഠിച്ചു.
വിവിധ മേഖലകളിൽ മുതൽ മുടക്കുള്ള രാജ്യത്തെ ഒരു പ്രമുഖ വ്യവസായി കൂടിയായിരുന്നു മിഷാൽ രാജകുമാരൻ. സൗദിയിലെയും വിവിധ ഗൾഫ് രാജ്യങ്ങളിലെയും റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രധാന നിക്ഷേപകരായ അൽ ഷോല ഗ്രൂപ്പിന്റെ സ്ഥാപകനുമായിരുന്നു.1976 ൽ സ്ഥാപിതമായ യാമ്പു സിമെന്റ് കമ്പനിയുടെ ചെയർമാനായിരുന്നു ഇദ്ദേഹം. ഇന്ന് (വ്യാഴം) ഇശാ നമസ്കാരത്തിനു ശേഷം മക്കയിലെ ഹറം പള്ളിയിൽ മയ്യത്ത് നമസ്കരിച്ച് മൃതദേഹം ഖബറടക്കും.