യുഎഇയില്‍ ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് ആറു ഫില്‍സും ഡീസലിന് രണ്ടു ഫില്‍സുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു.
സൂപ്പര്‍-98 പെട്രോളിന് 2.01 ദിര്‍ഹം, സ്പെഷ്യല്‍-95 പെട്രോളിന് 1.90 ദിര്‍ഹം, ഇപ്ലസ്-91ന് 1.83 ദിര്‍ഹം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഡീസല്‍ വില 1.95 ദിര്‍ഹത്തില്‍നിന്ന് 1.97 ദിര്‍ഹമായി വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നതാണ് ഇന്ധന വില വര്‍ധിപ്പിക്കാനിടയാക്കിയത്. ഒപെക്, ഒപെക് ഇതര എണ്ണ ഉല്പാദക രാജ്യങ്ങള്‍ പ്രതിദിന ഉല്പാദനത്തില് കുറച്ചതാണ് എണ്ണ വില ഉയരാനിടയായത്. ജൂണ്‍ വരെ നിയന്ത്രണം ഏര്‍പെടുത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഇത് ആറു മാസത്തേക്കു കൂടി നീട്ടാനും ആലോചിക്കുന്നു. ഇതോടെ വരും മാസങ്ങളില്‍ ഇന്ധന വില വീണ്ടും ഉയരുമോ എന്ന ആശങ്കയിലാണ് വാഹന ഉടമകള്‍.