E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റാസൽഖൈമയിൽ ഏഴംഗ മോഷണ സംഘം അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rak-robbers
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏഴംഗ മോഷണ സംഘത്തെ റാസൽഖൈമ സി‌ഐഡി വിഭാഗം അറസ്റ്റ് ചെയ്തു. വൈദ്യുതി കേബിളുകൾ, കെട്ടിട നിർമാണ സാമഗ്രികൾ എന്നിവ വിവിധ എമിറേറ്റുകളിലെ വെയർഹൗസുകൾ, കെട്ടിട നിർമാണ സ്ഥലങ്ങൾ‌ എന്നിവിടങ്ങളിൽ നിന്നായിരുന്നു മോഷ്ടിച്ചിരുന്നത്. 72 കേന്ദ്രങ്ങളിൽ നിന്നായി ആകെ ഇരുപത്തിയേഴോളം മോഷണങ്ങൾ സംഘം നടത്തിയിരുന്നതായി സി‌ഐഡി വിഭാഗം ഡയറക്ടർ ബ്രി.അബ്ദുല്ല അൽ മുൻകിസ് അറിയിച്ചു.

മോഷണം പതിവായതിനെ തുടർന്ന് സി‌ഐഡി വിഭാഗം പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏഷ്യക്കാരായ പ്രതികൾ അറസ്റ്റിലായത്. ഒരു വെയർഹൗസിനടുത്ത് സംശയകരമായ സാഹചര്യത്തിൽ പ്രതികളിലൊരാളെ കണ്ടെത്തിയതിനെ തുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം പുറത്തായത്.

ഇയാൾ നൽകിയ വിവരമനുസരിച്ച് മറ്റുള്ളവരെയും പിടികൂടുകയായിരുന്നു. ആറ്  പേരെ റാസൽഖൈമയിൽ നിന്നും ഒരാളെ ഷാർജയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വൻ തോതിൽ വൈദ്യുതി കേബിളുകളും മറ്റും കണ്ടെടുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :