E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ആദരവ് ഏറ്റുവാങ്ങാനാകാതെ അസീസ് വിടവാങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aziz
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദോഹ∙ സാമൂഹിക പ്രവർത്തകനും ഹമദ് ആശുപത്രി മോർച്ചറി ജീവനക്കാരനുമായ കോഴിക്കോട് മേപ്പയൂർ എടത്തിൽ മുക്ക് സ്വദേശി ടി.കെ. അബ്ദുൽ അസീസ് കമ്മന (60) നിര്യാതനായി. 30 വർഷത്തിലധികമായി ഹമദ് ആശുപത്രി മോർച്ചറിയിൽ ജോലി ചെയ്തു വരുന്ന അസീസിനെ സന്നദ്ധ പ്രവർത്തനം പരിഗണിച്ചു കെഎംസിസി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഇന്നലെ ആദരിക്കാനിരിക്കെയാണു മരണം. ഹിലാലിലെ കെഎംസിസി ഹാളിൽ നടക്കുന്ന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയിൽ നിന്ന് ആദരമേറ്റു വാങ്ങാനുള്ളതിനാൽ കഴിഞ്ഞ ദിവസത്തെ രാത്രി ഡ്യൂട്ടി ഒഴിവാക്കിയിരുന്നു. ഇന്നലെ പുലർച്ചെ ബിൻമഹ്മൂദിലെ വീട്ടിൽ ഉറക്കത്തിനിടെ മരണം സംഭവിച്ചത്.

ഖത്തറിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കു വേഗം കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളിൽ സ്ഥിരം പങ്കാളിയായിരുന്നു. ബന്ധുക്കളോ മറ്റോ ഏറ്റെടുക്കാനില്ലാത്ത മൃതദേഹങ്ങളെത്തുമ്പോൾ ഇതേക്കുറിച്ച് സന്നദ്ധ സംഘടനകൾക്ക് അറിയിപ്പു നൽകുകയും മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഐസിബിഎഫിന്റെ നേതൃത്വത്തിലും അടുത്ത മാസം അസീസിനെ ആദരിക്കാനിരിക്കുകയായിരുന്നു.


ഭാര്യ സുബൈദ. മക്കൾ: ഡോ. അബ്ദുൽ ബാസിത് (കോഴിക്കോട് മെട്രോ ആശുപത്രി), അബ്ദുൽ ഫത്താഹ് (എംബിബിഎസ് വിദ്യാർഥി ബാംഗ്ളൂർ). മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാനുള്ള ശ്രമം നടക്കുകയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :