ദുബായിയില്‍ 2020 ഓടെ പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ടിഎ. രാജാന്തര ടാക്സി ശൃംഖലയായ ഉബറുമായി ചേര്‍ന്നാണ് ആര്‍ടിഎ പറക്കും ടാക്സികള്‍ ഒരുക്കുന്നത്.
വേള്‍ഡ് എക്സ്പൊ 2020യോടനുബന്ധിച്ച് പറക്കും ടാക്സികളുടെ പരീക്ഷണയോട്ടം നടത്താനാണ് ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അ തോറിട്ടിയുടെ പദ്ധതി. വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫ് ലാന്‍ഡിങ് വെഹിക്കിള്‍ എന്ന പേരില്‍ ഉബറുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിക്കുന്നത്. പറക്കും ടാക്സികളുടെ രൂപകല്പന, റൂട്ട്, നിരക്ക്, സഞ്ചാരം എന്നിവ പിന്നീട് തീരുമാനിക്കും. നഗരത്തിനകത്ത് എയര്‍ ടാക്സി പുറപ്പെടുന്നതിനും തിരിച്ചിറങ്ങുന്നതിനുമുള്ള വെര്ട്ടിപോര്ട്സുകള് കണ്ടെത്തുന്നത് സംബന്ധിച്ച് പഠനം തുടരുകയാണ്. വ്യോമയാന അധികൃതരുമായും പറക്കും ടാക്സികളുടെ സാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ വരികയാണ്. ദുബായിയിലും അമേരിക്കയിലെ ടെക്സാസിലും ആണ് ഉബര്‍ പറക്കും ടാക്സികള്‍ കൊണ്ടുവരുന്നത്.
അറോറ ഫ്ലൈറ്റ് സയന്‍സിന്റെ സഹായത്തോടെയാണ് ഉബര്‍ പറക്കും ടാക്സികള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. 2020-ഓടുകൂടി അന്‍പതോളം പറക്കും ടാക്സികള്‍ പരീക്ഷണ പറക്കലുകള്‍ക്ക് തയ്യാറാകും. ആദ്യഘട്ടത്തില്‍ പൈലറ്റ് നിയന്ത്രിക്കുന്ന എയര്‍ ടാക്സി രണ്ടാം ഘട്ടത്തില്‍ സ്വയംനിയന്ത്രിത സംവിധാനമാക്കി ഉയര്‍ത്തും. ഉബറിനെ കൂടാതെ ചൈനീസ് ഡ്രോണ്‍ നിര്‍മ്മാതാക്കളായ ഇഹാങ്കുമായും പറക്കും വാഹനങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച് ആര്‍ടിഎ ധാരണയുണ്ടാക്കിയിട്ടുണ്ട്.