E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മുഹമ്മദ് ഹമീദ് അന്‍സാരി അടുത്തമാസം 6ന് യുഎഇ സന്ദര്‍ശിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hamid-ansari
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബുദാബി:  ഇന്ത്യന്‍ ഉപരാഷ്ര്ടപതി മുഹമ്മദ് ഹമീദ് അന്‍സാരി അടുത്തമാസം ആറിന് യുഎഇ സന്ദര്‍ശിക്കും. ഉപരാഷ്ര്ടപതിയുടെ യുഎഇ സന്ദര്‍ശനത്തെക്കുറിച്ച് യുഎഇ സ്ഥാനപതി ഡോ. അഹ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബന്ന ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഗള്‍ഫ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മൃദുല്‍ കുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ഇരുരാജ്യങ്ങളിലെയും ഉന്നതതലത്തില്‍ നടന്ന സന്ദര്‍ശനങ്ങളുടെ ആശയ വിനിമയത്തില്‍ നിന്ന് ഉണ്ടായ തീരുമാനങ്ങളും വിലയിരുത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും പുതിയ ഊര്‍ജം സഹകരണ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനും സാധിച്ചതില്‍ ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ബന്ന ആത്മവിശ്വാസവും സംതൃപ്തിയും രേഖപ്പെടുത്തുകയും ചെയ്തു.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് ഉപരാഷ്ര്ട പതി മുഹമ്മദ് ഹമീദ് അന്‍സാരി യുഎഇ സന്ദര്‍ശിക്കുന്നത്. ഉപരാഷ്ര്ടപതിക്കൊപ്പം കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഒട്ടേറെ സീനിയര്‍ ഉദ്യോഗസ്ഥന്മാരും പാര്‍ലമെന്റ് അംഗങ്ങളും യുഎഇ സന്ദര്‍ശിക്കും. കഴിഞ്ഞയാഴ്ച ഉപരാഷ്ര്ടപതി ഹമീദ് അന്‍സാരിയുടെ സെക്രട്ടറി സ്വഷ് പവന്‍ സിങുമായും ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബന്ന കൂടിക്കാഴ്ച നടത്തിയിരുന്നു.

1976 ജൂണ്‍ ആറു മുതല്‍ 1980 ജനുവരി 24 വരെ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഉപരാഷ്ര്ടപതി മുഹമ്മദ് ഹമീദ് അന്‍സാരിയുടെ സന്ദര്‍ശനത്തില്‍ പഴയകാല സൗഹൃദം പുതുക്കാനും ഓര്‍മകള്‍ പങ്കുവെക്കാനുമുള്ള അവസരവുമാവും ഈ സന്ദര്‍ശനം.

പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ യുഎഇ സന്ദര്‍ശനത്തിനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനത്തിനും ശേഷം ഇന്ത്യന്‍ ഉപരാഷ്ര്ടപതി മുഹമ്മദ് ഹമീദ് അന്‍സാരി യുഎഇയിലെത്തുന്നത് ഇന്ത്യ യുഎഇ ബന്ധത്തിന്റെ ഇഴയടുപ്പവും സൗഹൃദവും കൂടുതല്‍ സുദൃഢമാക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :