E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദി മന്ത്രിസഭയിൽ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-cabinet
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റിയാദ് : സൗദി മന്ത്രിസഭയിൽ പുതുതായി നിയമിച്ച മന്ത്രിമാരും, പ്രവിശ്യാ ഗവർണർമാരും ഡെപ്യൂട്ടി ഗവർണർമാരുമായി നിയമിക്കപ്പെട്ട രാജകുമാരന്മാരും  ഭരണാധികാരി സൽമാൻ രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു.

അൽബാഹ ഗവർണർ ഹുസാം ബിൻ സൗദ് രാജകുമാരൻ, ഹായിൽ ഗവർണർ അബ്ദുൽഅസീസ് ബിൻ സഅദ് രാജകുമാരൻ, വടക്കൻ അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരൻ എന്നിവരും, അസീർ, മദീന, ജിസാൻ, റിയാദ്, കിഴക്കൻ പ്രവിശ്യ, അൽഖസീം, മക്ക, നജ്‌റാൻ എന്നിവിടങ്ങളിൽ നിയമിതരായ ഡെപ്യൂട്ടി ഗവർണർമാരും , അമേരിക്കയിലെ പുതിയ സൗദി സ്ഥാനപതി  ഖാലിദ് ബിൻ സൽമാൻ രാജകുമാരനും, ടെലികോം, ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹയും, സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽഅവാദുമാണ്, റിയാദിലെ അൽയെമാമ കൊട്ടാരത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ രാജാവിനു മുന്നിൽ അല്ലാഹുവിന്റെ നാമധേയത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.

കിരീടാവകാശി മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ, ഡെപ്യൂട്ടി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് അബ്ദുൽഅസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ കാര്യ മന്ത്രി ആദിൽ അൽജുബൈർ , സഹമന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :