ദുബായ് :പാർക്ക സോക്കർ ലീഗിൽ പാം ദേരാ സ്പോർട്ടിങ് ജേതാക്കൾ ആയി. ദുബായ് മംസാർ ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ ടൂർണമെൻ്റിൻ്റെ ഫൈനലിൽ എഫ് സി യുനൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പരാജയപ്പെടുത്തിയത്.
ടൂർണമെന്റിലെ മികച്ച ഗോളിയായി അബു കൊല്ലമ്പാടിയെയും താരമായി മയിഷി കംഫസിനെയും സ്കോറർ ആയി അഫവാൻ ആരിക്കാടിയേയും തിരഞ്ഞെടുത്തു.കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ഖാലിദ് മായിപ്പാടി അധ്യക്ഷത വഹിച്ചു. പ്രസിഡന്റും സോക്കർ ലീഗ് ചെയർമാൻ എം.എം.കെ. കബീർ സെക്രട്ടറി കമറുദ്ദിൻ, ഷംസുദ്ദീൻ പാട് ലടുക്ക, അംഗംങ്ങളായ റിയാസ് , ഹനീഫ് ,ലത്തീഫ് , സമീർ , ഷെരീഫ് എന്നിവർ പ്രസംഗിച്ചു.
Advertisement