ദുബായില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ വർധിപ്പിച്ചു. അമിത വേഗത്തിനുള്ള പിഴ ഇരട്ടിപ്പിച്ചതാണ് പ്രധാന മാറ്റം. പുതുക്കിയ നിരക്കുകള്‍ ജൂലൈ ഒന്നിന് നിലവില്‍ വരും.
അമിത വേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് നിര്‍ദേശിക്കുന്നത്. നിര്‍ദിഷ്ട വേഗപരിധിയെക്കാള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ മറികടന്നാല്‍ 2000 ദിര്‍ഹമാണ് പിഴ. നിലവില്‍ ആയിരം ദിര്‍ഹമായിരുന്നു. ഈ റോഡില്‍ 80 കിലോമീറ്റര്‍ അധിക വേഗത്തിലാണ് ഓടിയതെങ്കില് പിഴ മൂവായിരമായി വര്‍ധിക്കും. ഏറ്റവും കൂടുതല്‍ ജീവന് അപഹരിക്കുന്ന അമിത വേഗവും പെട്ടന്നുള്ള ലെയ്ന്‍ മാറ്റത്തിനും കടുത്ത ശിക്ഷയാണ് ഭേദഗതിയിലുള്ളത്. മഞ്ഞ വര മറികടക്കുന്ന വാഹനങ്ങള്‍ക്കുള്ള പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതുള്‍പെടെ 19 നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് മറ്റാം വരുത്തിയിരിക്കുന്നത്. രാജ്യാന്തര നിയമമനുസരിച്ച് വാഹനാപകടങ്ങളും മരണ നിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. പിഴ പണ സമ്പാദനത്തിനുള്ള മാര്‍ഗമല്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമം പാലിക്കാനുള്ള പ്രചോദനവുമായാണ് നിയമം കര്‍ശനമാക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.
Advertisement