E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വ്യോമയാന സുരക്ഷയില്‍ ഖത്തറിനു നൂറില്‍ നൂറ്‌

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

qatar-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യാന്തര വ്യോമയാന സര്‍വീസുകള്‍ സുരക്ഷിതമാക്കുന്നതില്‍ ഖത്തര്‍ ലോകരാജ്യങ്ങളുടെ മുന്‍പന്തിയില്‍. ഐസിഎഒ(ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍) കഴിഞ്ഞ ദിവസം പുറത്തുവിട്ട സേഫ്‌റ്റി ഓഡിറ്റ്‌ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കുന്നത്‌.വിമാനത്താവളങ്ങളില്‍ നിയമവിധേയമല്ലാത്ത ഇടപെടലുകള്‍മായി തടയുന്നതിനുള്ള ഒന്‍പതു സൗകര്യങ്ങളും (അനക്‌സ്‌-9) ഹമദ്‌ രാജ്യാന്തര വിമാനത്താവളത്തില്‍ പൂര്‍ണമായി ഏര്‍പ്പെടുത്തിയതിലൂടെ ഖത്തര്‍ 100% സ്‌കോര്‍ നേടി. അനക്‌സ്‌-17ലെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ 99.1% ആണ്‌ ഖത്തറിന്റെ സ്‌കോര്‍. സുരക്ഷാ മാനേജ്‌മെന്റില്‍ 96.76% ആണ്‌ ഖത്തറിന്റെ സ്‌കോര്‍.

ലോകത്തെ ഏറ്റവും സുരക്ഷിത വിമാനത്താവളങ്ങളിലൊന്നാണ്‌ ഖത്തറിലെ ഹമദ്‌ വിമാനത്താവളമെന്ന്‌ ഐസിഎഒ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നതായി ഖത്തര്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ അബ്‌ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍ സുബായി പറഞ്ഞു. വ്യോമഗതാഗത സുരക്ഷയില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ഖത്തര്‍ കാട്ടുന്ന ശുഷ്‌കാന്തിയാണ്‌ ഇതില്‍ തെളിയുന്നതെന്നും 2012ല്‍ ലഭിച്ച 78.76 എന്ന സ്‌കോറാണ്‌ ഖത്തര്‍ ഇപ്പോള്‍ 100 ശതമാനത്തിലേക്ക്‌ ഉയര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യോമയാന വ്യവസായത്തിന്‌ ഖത്തര്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയാണ്‌ ഈ നേട്ടം കൈവരിക്കുന്നതിന്‌ സഹായകമായത്‌. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ എയര്‍പോര്‍ട്ട്‌ സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ്‌, എയര്‍പോര്‍ട്ട്‌ പാസ്‌പോര്‍ട്‌സ്‌ ഡിപ്പാര്‍ട്‌മെന്റ്‌, ഹമദ്‌ വിമാനത്താവള മാനേജ്‌മെന്റ്‌ എന്നിവയെല്ലാം ഈ നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളത്തില്‍ നിന്നാണ്‌ തങ്ങളുടെ വിമാനങ്ങള്‍ പറന്നുയരുന്നതെന്നത്‌ ഖത്തര്‍ എയര്‍വേയ്‌സിന്‌ വലിയ നേട്ടമാണ്‌. ഹമദില്‍ നിന്നു സര്‍വീസ്‌ നടത്തുന്നതിന്‌ മറ്റു എയര്‍വേയ്‌സുകള്‍ക്ക്‌ ഇതു പ്രോല്‍സാഹനമാകുമെന്നും അല്‍ സുബായി പറഞ്ഞു.

സുരക്ഷാവിഭാഗങ്ങളുടെ നിരന്തരജാഗ്രതയാണ്‌ മികച്ച സ്‌കോര്‍ കൈവരിക്കാന്‍ സഹായകമായതെന്ന്‌ എയര്‍പോര്‍ട്ട്‌ സുരക്ഷാവിഭാഗം ഡയറക്‌ടര്‍ ബ്രിഗേഡിയര്‍ ഈസ്സാ അരാര്‍ അല്‍ റുമൈഹി പറഞ്ഞു. ഈ ഉയര്‍ന്ന സ്‌കോര്‍ തുടര്‍ന്നുംനിലനിര്‍ത്തുക എന്നത്‌ എല്ലാ ജീവനക്കാര്‍ക്കും വലിയ വെല്ലുവിളിയാണ്‌. ഇതിനായി ഉദ്യോഗസ്‌ഥരെ സജ്‌ജരാക്കുക എന്നതിനാണ്‌ തങ്ങള്‍ ശ്രദ്ധചെലുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ഐസിഎഒയില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലെയും വിമാനത്താവളങ്ങളില്‍ സുരക്ഷാ ഓഡിറ്റ്‌ നിര്‍ബന്ധമാണ്‌. ചിക്കാഗോ കണ്‍വെന്‍ഷന്‍ എന്നറിയപ്പെടുന്ന നിര്‍ദേശങ്ങളാണ്‌ വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളങ്ങളും വ്യോമയാന കമ്പനികളും നടപ്പാക്കുന്നത്‌. ഈ ഫെബ്രുവരിയിലാണ്‌ ഐസിഎഒ ഹമദ്‌ വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്‌.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :