E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുവൈത്തില്‍ ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും കാലപരിധി നിശ്ചയിക്കൻ നിര്‍ദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും വിദേശികള്‍ക്ക് കാലപരിധി നിശ്ചയിക്കണമെന്ന് നിര്‍ദേശം. ജനസംഖ്യ സന്തുലനം നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 

കുവൈത്തിലെ വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് കടുത്ത നടപടികളാണ് ജനസംഖ്യാ സന്തുലനത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. വിദേശികള്‍ക്ക് കുവൈത്തില്‍ താമസിക്കാവുന്ന പരമാവധി സമയപരിധി പത്തു മുതല്‍ ഇരുപത് വര്‍ഷം വരെയായി നിജപ്പെടുത്തണമെന്നതാണ് ശുപാര്‍ശയില്‍ പ്രധാനം. ഇതിനു പുറമേ വിദേശികള്‍ക്ക് അനുവദിക്കുന്ന വീസകളുടെ എണ്ണവും കുറയ്ക്കണം. ഒരോ കുവൈത്ത് പൗരനും അനുവദിച്ചിട്ടുള്ള ഗാര്‍ഹിക തൊഴിലാളി വീസയുടെ എണ്ണം നേര്‍പകുതി ആക്കണമെന്നതാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. നിലവില്‍ കുവൈത്തില്‍ ആറു ലക്ഷം വിദേശ ഗാര്‍ഹിക തൊഴിലാളികളാണുള്ളത്. പുതിയ നിര്‍ദേശം നടപ്പായാല്‍ ഇവരുടെ എണ്ണം നേര്‍ പകുതിയാകും. 

ഇതിനു പുറമേ സര്‍ക്കാരുമായി കരാറുള്ള സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കുന്ന വീസയുടെ എണ്ണത്തില്‍ 25 ശതമാനം കുറവ് വരുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. മനുഷ്യശേഷി കുറച്ച് പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുരക്ഷാ ഏജന്‍സികള്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. രാജ്യത്ത് താമസ നിയമം ലംഘിക്കുന്നവര്ക്കുള്ള പിഴ ഇരട്ടിയാക്കുക, ഒളിച്ചോടുന്ന വിദേശ തൊഴിലാളികളെ സഹായിര്രുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :