വ്യവസായ മേഖല രണ്ടില്‍ 52 വയസുള്ള ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെി. കുടുംബത്തൊടൊപ്പം താമസിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 11.30നാണ് തൂങ്ങിയ നിലയില്‍ വീട്ടിലുള്ളവര്‍ മൃതദേഹം കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ഉറങ്ങുകയായിരിക്കുമെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ വാതില്‍ തുറന്നപ്പോൾ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. ഫോറന്‍സിക്, പാരമെഡിക്കല്‍, ആംബുലന്‍സ്, പൊലീസ് വിഭാഗങ്ങള്‍ സംഭവ സ്ഥലത്തത്തെി. രാത്രി എട്ടിനാണ് മരണം സംഭവിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം ഫോറന്‍സിക് ലാബിലേയ്ക്ക് മാറ്റി. മരിച്ചയാള്‍ മലയാളിയാണെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.