കേരളത്തിനൊപ്പം ഗൾഫിലെ പ്രവാസികളും വിഷു ആഘോഷിച്ചു. നാട്ടിലെ ഓർമ്മകൾ ഉണർത്തി പ്രവാസലോകത്തിന്റെ പരിമിതികൾക്ക് ഉള്ളിൽ നിന്നായിരുന്നു ഗൾഫിലെ വിഷു ആഘോഷങ്ങൾ.
മസ്കറ്റ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍,വിഷുകണി കാണുവാനും,കൈനീട്ടം വാങ്ങുവാനും വന്‍ ഭക്തജന തിരക്കാണ് ഉണ്ടായത്,ഒമാന്‍ സമയം രാവിലെ 5 മണി മുതല്‍തന്നെ ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിരതന്നെ കാണാമായിരുന്നു.1000 കണക്കിന് മലയാളികള്‍ ആണ് ഇന്നേദിവസം ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ എത്തിയത്.കഴിഞ്ഞ ദിവസം കച്ചവട സ്ഥാപനങ്ങളില്‍ എല്ലാംതന്നെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്,വെള്ളിയാഴ്ച ആയതിനാൽ ഒട്ടുമിക്ക ഫ്ളാറ്റുകളിലും കണിവെച്ചും വിഷുസദ്യ ഒരുക്കിയുമാണ് പ്രവാസികൾ ആഘോഷിച്ചത്.