സൗദിയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിക്കുന്ന അപ്രതീക്ഷിതമായ പൊടിക്കാറ്റ് വ്യാഴാഴ്ച വൈകുന്നേരം വരെ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പകൽ ശക്തമായി വീശിയടിക്കുന്ന കാറ്റിനു വൈകുന്നേരത്തോടെ തീവ്രത കുറയുമെങ്കിലും രാത്രിയിൽ പൊടി പടലങ്ങൾ അന്തരീക്ഷത്തിൽ നില നിൽക്കും.പൊടിപടലങ്ങൾ കാരണം റോഡുകളിലെ ദൂരക്കഴ്ച അരകിലോ മീറ്ററിൽ താഴെയായി ചുരുങ്ങുമെന്നും മുന്നറിയിപ്പുണ്ട്.പൊടിക്കാറ്റിന് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയും 39 ഡിഗ്രി ചൂടും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പുറം ജോലിക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിഭാഗം വക്താവ് മുഹമ്മദ് അൽ ഖഹ്ത്താനി പറഞ്ഞു.ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകി .
Advertisement