E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനില്‍ അപകടകരമായ രീതിയില്‍ റോഡ് മുറിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒമാനില്‍ അപകടകരമായ രീതിയില്‍ റോഡ് മുറിച്ച് കടക്കുന്നവര്‍ക്കെതിരെ ഇനി മുതല്‍ കര്‍ശന നടപടി. അനധികൃതമായി റോഡ് മുറിച്ച് കടക്കുന്നവരില്‍ നിന്ന് പത്ത് റിയാല്‍ പിഴ ഈടാക്കുമെന്ന് ഒമാന്‍ പൊലീസ് വ്യക്തമാക്കി. 

അശ്രദ്ധവും തെറ്റായ രീതിയിലും റോഡ് മുറിച്ച് കടക്കുന്നത് മൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഒമാന്‍ പൊലീസ് ഇത് സംബന്ധിച്ച നടപടികള്‍ കര്‍ക്കശമാക്കിയത്. ആദ്യതവണ നിയമലംഘനത്തിന് പത്തു റിയാലാണ് പിഴ. ആവര്‍ത്തിച്ചാല്‍ മൂന്നു മാസം തടവുശിക്ഷ അടക്കമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. സ്വയം അപകടത്തില്‍ ചാടുന്നതിനൊപ്പം മറ്റുള്ളവരെ കൂടി അപകടത്തില്‍ ചാടിക്കുകയാണ് ഇത്തരം നിയമലംഘകര്‍ ചെയ്യുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോ എടുത്ത് അധികൃതര്‍ക്ക് അയച്ച് നല്‍കണം. ഇവര്‍ക്കെതിരെ പൊലീസ് തുടര്‍നടപടി സ്വീകരിക്കും. 

കഴിഞ്ഞ ദിവസം അപകടകരമായ രീതിയില്‍ റോഡ് മുറിച്ച് കടന്ന ഒട്ടേറെ പേര്‍ക്കെതിരെ നടപടി എടുത്തിരുന്നു. വരും ദിവസങ്ങളിലും ഇത് തുടരും. ഒമാനിലെ നിയമം അനുസരിച്ച് മേല്‍പാലങ്ങളും ടണലുകളും സീബ്രലൈനുകളും ഉപയോഗിച്ച് മാത്രമേ റോഡ് മുറിച്ച് കടക്കാവൂ. എന്നാല്‍ സമയലാഭം നോക്കി നിയമം ലംഘിച്ച് റോഡ് മുറിച്ച് കടക്കുന്നവരാണ് അപകടത്തില്‍ പെടുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :