മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ സഫാരി പാര്‍ക്കായ ദുബായ് സഫാരി പാര്‍ക്കിന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. ഈ വര്‍ഷം അവസാനത്തോടെ പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കും
കാഴ്ചകൊണ്ടും അനുഭവം കൊണ്ട് സഞ്ചാരികളില്‍ മാസ്മരികത നിറയ്ക്കുന്ന ദുബായ് ഒരുക്കുന്ന പുതിയ വിസ്മയമാണ് സഫാരി പാര്‍ക്ക്. അല്‍ വര്‍ക്ക അഞ്ചില്‍ 119 ഏക്കറിലാണ് പാര്‍ക്ക് ഒരുക്കുന്നത്. ഇതില്‍ 35 ഹെക്ടര്‍ ഓപ്പണ്‍ സഫാരി വില്ലേജിനായി നീക്കി വച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ഏഷ്യന്‍ വില്ലേജ്, ആഫ്രിക്കന്‍ വില്ലേജ്. കിഡ്സ് വില്ലേജ് തുടങ്ങിയവയും പാര്‍ക്കിന്റെ ഭാഗമാണ്. വന്യജീവജാലങ്ങൾക്ക് ഏറ്റവും മികച്ച വാസസ്ഥലമൊരുക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
ഓരോ ജീവിക്കും ചേർന്ന പരിസ്ഥിതിയാണു നിർമിക്കുന്നത്. വിനോദ സഞ്ചാരികൾക്ക് സഫാരി പാർക്കിലെ കാഴ്ചകൾ കാണാനും സഞ്ചരിക്കാനും സംവിധാനങ്ങളുണ്ടാകും. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാകും ഇത്തരം സംവിധാനങ്ങൾ ഒരുക്കുക. വിനോദാപാധികൾ സജ്ജീകരിക്കുന്നതിനൊപ്പാം ലോകോത്തര സുരക്ഷാ സൗകര്യങ്ങളും സ്ഥാപിക്കും.സൗരോർജത്തിൽ പ്രവർത്തിക്കുന്ന താഴ് വാരമാണു പാര്‍ക്കിലെ മറ്റൊരു ആകര്‍ഷണം. ഏഴര ഹെക്ടറിലാകും ഈ താഴ് വാരം. വെള്ളച്ചാട്ടം, അരുവി, മൽസ്യ തടകാം, തടിപ്പാലങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ടാകും.
Advertisement