E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായില്‍ ഡ്രോണുകളുടെ വില്‍പനയ്ക്ക് നിയന്ത്രണം വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായില്‍ ഡ്രോണുകളുടെ വില്‍പനയ്ക്ക് കടുത്ത നിയന്ത്രണം വരുന്നു. പുതിയ ഉത്തരവനുസരിച്ച് ഡ്രോണുകള്‍ വാങ്ങുന്ന കടകളില്‍ വച്ച് തന്നെ റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. 

ദുബായിലെ വ്യോമഗതാഗതത്തിന് ഡ്രോണുകള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇവയുടെ വില്‍പനയും ഉപയോഗവും കര്‍ശനമായി നിയന്ത്രിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സിന്‍റെ മാതൃകയില്‍ വില്‍പനശാലകളില്‍ വച്ച് തന്നെ റജിസ്ട്രേഷന്‍ കാര്‍ഡ് ലഭ്യമാക്കും. നിലവില്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമാണെങ്കിലും വില്‍പനശാലയില്‍ വച്ച് റജിസ്റ്റര്‍ ചെയ്യണമെന്ന് നിബന്ധനയില്ല. ഓരോ റജിസ്ട്രേഷനും അധികൃതര്‍ സൂക്ഷ്മമായി പരിശോധിക്കുകയും, വാങ്ങുന്നവര്‍ക്ക് ഡ്രോണ്‍ പറത്താനുള്ള മികവുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇതിനായി ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ പോലെ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കും. നിശ്ചിത മേഖലകളില്‍ മാത്രമായിരിക്കും ഡ്രോണുകള്‍ക്ക് പറക്കാന്‍ അനുമതി. ദൂരപരിധി ലംഘിക്കുന്നുണ്ടോ എന്ന് അറിയുന്നതിന് സ്കൈ കമാന്‍ഡര്‍ എന്ന ഉപകരണം ഡ്രോണുകളില്‍ സ്ഥാപിക്കും. 

പരിധി ലംഘിച്ചാല്‍ ഉടന്‍ കണ്‍ടട്രോള്‍ സ്റ്റേഷനില്‍ സന്ദേശം ലഭിക്കും. മാത്രമല്ല ഈ ഉപകരണം ഉപയോഗിച്ച് ഡ്രോണുകളുടെ സഞ്ചാരപദവും കൃത്യമായി നിര്‍ണയിക്കാം. ഡ്രോണുകള്‍ വ്യോമപരിധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നാലു തവൡ ദുബായ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡ്രോണുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :