വയറ്റിനുള്ളിൽ ലഹരിമരുന്ന് ഗുളികകൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏഷ്യക്കാരൻ അറസ്റ്റിൽ. 115 ഗുളികകൾ വയറ്റിൽ സൂക്ഷിച്ച പ്രതി റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിലാണ് പിടിയിലായത്.
നടപ്പിലും നിൽപ്പിലും അസ്വാഭാവികത തോന്നി ഉദ്യോഗസ്ഥർ യാത്രക്കാരനെ വിശദമായ പരിശോധയ്ക്ക് വിധേയമാക്കിയപ്പോഴാണ് വയറ്റിനുള്ളിൽ ഗുളികകൾ സൂക്ഷിച്ചതായി കണ്ടെത്തിയതെന്ന് റാസൽഖൈമ കസ്റ്റംസ് ഡയറക്ടർ ഡോ . മുഹമ്മദ് അൽ മഹ്റസി പറഞ്ഞു.