E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുടുംബത്തിലെ 25 അംഗങ്ങളെ നഷ്ടപ്പെട്ട അബ്ദുൽ ഹമീദ് ലോകത്തിന്റെ വേദനയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

abdhul-hameed
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ്: കുടുംബത്തിലെ 25 അംഗങ്ങളെ നഷ്ടപ്പെട്ട അബ്ദുൽ ഹമീദ് അൽ യൂസഫ് ലോകത്തിൻ്റെ നൊമ്പരമായി. സിറിയയിലെ ഖാൻ ഷെയ്ഖൂൻ പട്ടണത്തിൽ വർഷിച്ച രാസായുധമാണ് ഹമീദിന്റെ കുടുംബത്തെ കൂട്ടത്തോടെ ഇല്ലാതാക്കിയത്.

ബഷറുൽ അസദിന്റെ സേന നടത്തിയ രാസപ്രയോഗത്തിൽ മരിച്ച ഇരട്ടക്കുട്ടികളെയാണ് ഹമീദ് അടക്കിപ്പിടിച്ചിരിക്കുന്നത്. ഭാര്യയും സഹോദരിമാരും ഇവരോടൊപ്പം മരണം പുൽകി.  നഗരത്തെ വിറപ്പിച്ചും മരവിപ്പിച്ചും തുടർച്ചയായി മൂന്ന് തവണ വർഷിച്ച രാസ ബോംബുകളാണ്  കാലത്തിനു മായ്ക്കാൻ കഴിയാത്ത ദു:ഖം  പേറുന്ന വിധത്തിൽ ഹമീദിനെ ഹതഭാഗ്യനാക്കിയത്.

ഹമീദിന്റെ വീടിനു മുകളിലും കുടുംബങ്ങൾ ഒന്നിച്ചു താമസിച്ച വീട്ടിലും ബോംബുകൾ പതിച്ചു. ഇലക്ട്രിക് അടുപ്പിലായിരുന്നു  മറ്റൊരു ബോംബ് വീണത്. വിഷം വമിക്കുന്ന രാസവസ്തുക്കൾ ഉണ്ടെന്ന കാര്യം ആദ്യം അറിയില്ലായിരുന്നുവെന്ന് ഹമീദ് പറഞ്ഞു. നിമിഷനേരങ്ങൾ കൊണ്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം നിലംപതിച്ചു. ഒരിക്കൽ പോലും ശ്വാസം വിടാനാകാതെ വിഷപ്പുക അവരുടെ ജീവൻ വലിച്ചെടുക്കുകയായിരുന്നു.

അപ്രതീക്ഷിതമായി അപകടത്തിൽ പെട്ടവരെ ഹമീദും സുഹൃത്തുക്കളും  ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. മുപ്പത് പേരെ ആശുപത്രയിൽ ആക്കിയെങ്കിലും ഹമീദിന്റെ കുടുംബത്തിലെ ആരും രക്ഷപ്പെട്ടില്ല. പ്രിയതമയടക്കം പ്രിയപ്പെട്ടവരെല്ലാം മരിച്ചു. അവശേഷിച്ച അഞ്ചാളുകളിൽ ഒരാളാണ് ഹമീദ്. ബോംബ് പതിച്ച ശേഷം പ്രാണനു വേണ്ടി ഓടാൻ ശ്രമിച്ചവരെല്ലാം അടിതെറ്റി വീഴുകയായിരുന്നു. വീണവരുടെ വായിൽ നിന്നും നുരയും പതയും പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നൂവെന്ന് രക്ഷാപ്രവർത്തനത്തിൽ വ്യാപൃതനായിരുന്ന ഹമീദ് പറഞ്ഞു.

ശ്വാസതടസ്സത്തെ അതിജീവിക്കാൻ ആയതാണ് ഈ  യുവാവിന്റെ ജീവൻ നിലനിറുത്തിയത്. ഹൃദയം നുറുങ്ങുന്ന ഭീകരരംഗം അവസാനിച്ച് നാല് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഹമീദിന്റെ ഉറ്റവരുടെയല്ലാം   ജീവൻ പൊലിഞ്ഞ വാർത്ത വന്നു. സിറിയൻ യുദ്ധത്തിന്റെയും ബഷറുൽ അസദിന്റെ നിഷ്ഠുരതയുടെയും ഇരയായി ഹമീദ് ജീവിക്കുന്നു. അറബ് ലോകത്തെ തീരാ കണ്ണീ രായി ഹമീദിന്റെയും ചേതനയറ്റ ഇരട്ട കുട്ടികളുടെയും ചിത്രം  മനസ്സാക്ഷിയുള്ളവരെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും. ഐലാൻ കുർദിയെപ്പോലെ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :