കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ മാധ്യമ അവാർഡ് മനോരമ ന്യൂസ് ചാനൽ ദുബായ് ബ്യൂറോ ചീഫ് ജോജി ജെയിംസിന്. നാളെ(വെള്ളി) വൈകിട്ട് മൂന്നിന് ദുബായ് ഇന്ത്യൻ അക്കാദമി സ്കൂളിൽ നടക്കുന്ന തൃശൂർ ഫെസ്റ്റ് 2017 ൽ വി.ടി ബൽറാം എംഎൽഎ അവാർഡ് സമ്മാനിക്കും.
പ്രവാസ ലോകത്തെ സാഹിത്യ പ്രവർത്തകനും കവിയുമായമുരളി മംഗലത്ത്, യുഎഇയിലെ കാർഷികരംഗത്തു മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന സുധിഷ് ഗുരുവായൂർ, സാമൂഹിക പ്രവർത്തകൻ റസാഖ് ഒരുമനയൂർ, ഡോ. എ.പി.ജെ അബ്ദുൾകലാം അവാർഡ് നേടിയ പി.മൂസക്കുട്ടി ഹാജി, ഷംസുദ്ദീൻ, സൊറാബ്, നിഷ സൊറാബ്, ആയിഷ അബൂബക്കർ എന്നിവരെയും ആദരിക്കും.
വടംവലി മത്സരം, വനിതകൾക്കായി പാചക, മെഹന്തി മത്സരം, കുട്ടികൾക്ക് ചിത്ര രചന–കളറിങ് മത്സരം, സാംസ്കാരിക സമ്മേളനം, വനിതാ സമ്മേളനം, ഇശൽ നിലാവ് എന്നിവയും വനിതകൾ നേതൃത്വം നൽകുന്ന നാടൻ വിഭവങ്ങളുടെ തട്ടുകടയും സ്റ്റാളുകളും ഉണ്ടായിരിക്കും.
മുരളി മംഗലത്ത്, റസാഖ് ഒരുമനയൂർ, സുധീഷ് ഗുരുവായൂർ