വിഷുവിന്റെ വരവറിയിച്ച് അബുദാബിയില്‍ ചക്കോല്സവം. മദീനാ സായിദ് ഷോപ്പിങ് മാളിലാണ് ചക്കമേള നടക്കുന്നത്. ചക്കകൊണ്ടുള്ള കൊതിയൂറും വിഭവങ്ങളുടെ നീണ്ട നിര ചക്ക പ്രേമികളെ മളിലേക്ക് ആകര്‍ഷിക്കുന്നു.
തേൻ വരിക്ക, നാടൻ വരിക്ക, മുള്ളൻ ചക്ക, കൂഴച്ചക്ക തുടങ്ങി രുചിയിലും ഗുണത്തിലും വ്യത്യസ്തതയുള്ള ചക്കകള്‍ മേളയെ സമ്പന്നമാക്കുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പഴുത്ത ചക്കയുടെ മണംപിടിച്ച് നൂറുകണക്കിന് ചക്കപ്രേമികളാണ് മാളിലെത്തുന്നത്. എങ്കിലും ഇന്ത്യയില്‍നിന്നുള്ള ചക്കപ്പഴത്തിനാണ് ഡിമാന്‍ഡ്.
ചക്ക വിഭവങ്ങൾക്ക് മാത്രമായി പ്രത്യേക ഫുഡ്കോർട്ടും ഒരുക്കിട്ടുണ്ട് ചക്കപ്പഴം പൊരിച്ചത്, ചക്ക ബജി, ചക്ക അട, ചക്ക ഇലയപ്പം, ചക്ക ചിപ്സ്, ചക്ക ഹല്‍വ തുടങ്ങി ചക്കപ്പെരുമയുടെയും ഉല്പന്നങ്ങളുടെയും നീളമേറെ. ചക്കകൊണ്ടുണ്ടാക്കിയ കറികളും സ്ക്വാഷുകളും ജാമുകളും ആരാധകരുടെ ഇഷ്ട ഇനമായി മാറിക്കഴിഞ്ഞു.