ജിദ്ദയില്‍ സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന നിസാം ചാലിത്തൊടി എന്ന കുട്ടിമോന്‍(49) നിര്യാതനായി. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും മഞ്ചേരി മണ്ഡലം ട്രഷററുമായിരുന്നു. മദീന സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃക്കലങ്ങോട് ഹാജിയര്‍പടി സ്വദേശിയാണ്. പരേതനായ സി.ടി. ഏനുദ്ദീൻ ഹാജിയാണ് പിതാവ്. സൗദി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ദീര്‍ഘകാലം സൂപ്പര്‍വൈസറായിരുന്നു. തുടര്‍ന്ന് ജിദ്ദ ഷറഫിയ അല്അബീര് ക്ലിനിക്കില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി. അഞ്ച് വര്‍ഷം മുമ്പ് സ്വന്തം ബിസിനസ് ആരംഭിച്ച നിസാം മസ്തിഷ്ക രോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഭാര്യ: റീജ. മകന്: ഇസ്മായില്‍.
Advertisement