വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വാദി കബീറിലെ ഇന്ത്യന്‍ സ്കൂള്‍ ബസ് സര്‍വീസ് ആരംഭിച്ചു. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന സര്‍വീസുകള്‍ സംബന്ധിച്ചുള്ള പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
റൂവി, ദാര്‍സൈത്ത്, അല്‍ ഖുവൈര്‍, ഖുറം പി.ഡി.ഒ എന്നിവിടങ്ങളില്‍നിന്നായി പ്രതിദിനം തുടക്കത്തില്‍ നാല് സര്‍വീസുകള്‍ നടത്തുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സര്‍വീസുകളില്‍ കുട്ടികളുടെ എണ്ണവും ആവശ്യകതയും അനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. എണ്ണൂറ്റമ്പതോളം കുട്ടികള്‍ക്ക് പുതിയ സര്‍വീസിന്റെ ഗുണം ലഭിക്കും
ഡ്രൈവര്‍മാരുടെ നീക്കങ്ങള്‍ പൂര്‍ണമായി നിരീക്ഷിക്കാന്‍ കഴിയുന്ന ഐ.വി.എം.എസ് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ഒമാന്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം എല്ലാ കുട്ടികള്‍ക്കും സീറ്റ് ബെല്റ്റടക്കമുള്ള സൌകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഇതിനു പുറമേ മുഴുസമയ നിരീക്ഷണത്തിന് ബസുകളില്‍ സിസിടിവി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.