മസ്കത്ത്: വിവിധ മേഖലകളില്‍ സഹകരിച്ച് മുന്നോട്ടു നീങ്ങാന്‍ ഒമാനും ഇന്ത്യയും. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയുടെ ഇന്ത്യാ സന്ദര്‍ശനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ദൃഢപ്പെടുത്താനും ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ സന്ദേശം പ്രധാനമന്ത്രിക്ക് കൈമാറി. ഡല്‍ഹിയില്‍ ഉപപ്രധാന മന്ത്രി ഹമീദ് അന്‍സാരിയുമായും കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കേന്ദ്ര മന്ത്രിമാരായ വി കെ സിംഗ്, എം ജെ അക്ബര്‍ തുടങ്ങിയവരും പങ്കെടുത്തു.