ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയിൽ വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ചലച്ചിത്രമേഖലയ്ക്ക് നൽകി സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ഇന്ത്യന്‍ കോണ്‍സല്‍ സുമതി വാസുദേവ് സമ്മാനിച്ചു.
ഗള്‍ഫ് പനോരമ വിഭാഗത്തില്‍ ഹിഷാം മാടായി, അഫ്സല് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'സൈലന്റ് മെസേജ് ' മികച്ച ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. അസോസിയേഷന് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ ദുബായ് എയര്‍ ഇന്ത്യാ കണ്ട്രി മാനേജര്‍ സാകേത് സരണ്‍, ഫെസ്റ്റിവെല്‍ ജൂറി ചെയര്മാന് സണ്ണി ജോസഫ്, വിധു വിന്‍സെന്റ്,
ഫിലിം മേക്കര്‍ ഷൈനി ജേക്കബ് ബെഞ്ചമിന്‍, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്, ജനറല്‍ സെക്രട്ടറി ബിജു സോമന്, ട്രഷറര്‍ വി.നാരായണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യ വിഭാഗം ആക്ടിങ് കോ ഒാര്‍ഡിനേറ്റര്‍ ചന്ദ്രബാബു, കണ്‍വീനര്‍ അനില്‍ അമ്പാട്ട് എന്നിവര്‍ സംബന്ധിച്ചു.