കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷന്റെ പ്രവര്‍ത്തനം ഗള്‍ഫിലേക്കും വ്യാപിപ്പിക്കുന്നു. യുഎഇയില്‍ ഒരു വര്‍ഷത്തിനകം 36500 പേരെകൊണ്ട് രക്തം ദാനം ചെയ്യിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
യുഎഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് ആരംഭിച്ച് 2018 ഡിസംബര്‍ രണ്ടു വരെ നീളുന്നതായിരിക്കും രക്തദാന ക്യാംപെയിന്. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ളവര്ക്കായി പ്രത്യേക വെബ്സൈറ്റും ടച്ച് സ്ക്രീന്‍ പോലെ നൂതന സൌകര്യങ്ങളും ഒരുക്കുന്നുണ്ട്. ബ്ലഡ് ഫോര്‍ ബേബി, ബ്ലഡ് ഓണ്‍ ഡിമാന്‍ഡ് തുടങ്ങിയ പദ്ധഥികളും നടന്നുവരുന്നു.
ഇടനിലക്കാരെ ഒഴിവാക്കി ദാതാക്കളുമായി നേരിട്ട് ബന്ധപ്പെട്ട് രക്തം സ്വീകരിക്കാവുന്ന അവസരമാണ് അസോസിയേഷന് ഒരുക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ രക്തം സ്വീകരിച്ച് ആശുപത്രികളില്‍ എത്തിക്കുന്നതിന് ബൈക്ക് ആംബുലന്‍സും പ്രവര്‍ത്തിക്കുന്നു. കേളത്തിലും ഗള്‍ഫിലുമായുള്ള 1050 വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വിവരങ്ങള്‍ കൈമാറുന്നത്. രക്തം ആവശ്യമുള്ളവര്‍ 8589990777 നമ്പറിലെ വാട്ട്സാപ്പ് വഴിയാണ് ബന്ധപ്പെടേണ്ടത്.