സൗദിയിൽ ജനിച്ചു പാസ്പോർട്ടും ജനന സർട്ടിഫിക്കറ്റും എടുക്കാത്ത കുട്ടികൾക്കും പൊതുമാപ്പ് ഉയോഗപ്പെടുത്തി നാട്ടിലേക്ക് പോകാം. ഇന്ത്യൻ എംബസിയിൽനിന്നു ഇ.സി (എമർജൻസി പാസ്പോർട്ട്) ലഭിക്കാൻ
രക്ഷിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ:
*www.indiancitizenshiponline.nic.in* എന്ന വെബ്സൈറ്റ് ഓപൺ ചെയ്താൽ അപേക്ഷ സമർപ്പിക്കേണ്ട രീതി മനസിലാക്കാം.
ആവശ്യമായ രേഖകൾ.
*1. ജനന സമയത്ത് ഹോസ്പിറ്റലിൽനിന്നു ലഭിക്കുന്ന ബർത്ത് നോട്ടിഫിക്കേഷൻ.*
*2. രക്ഷിതാക്കളുടെ പാസ്പോർട്ട് കോപി (ആദ്യപേജും അവസാന പേജും)*
*3. കുട്ടികളുടെ ഫോട്ടോ (പാസ്പോർട്ട് സൈസ്).*
*4. രക്ഷിതാക്കളുടെ പാസ്പോർട്ടിലെ ഒപ്പ് ഒരു വെള്ളക്കടലാസിൽ ഇട്ടത്.*
ഓൺലൈനിൽ അപേക്ഷ പൂർത്തിയായ ശേഷം പ്രിന്റെടുത്ത് അതും രക്ഷിതാക്കളുടെ ഒറിജിനൽ പാസ്പോർട്ടുകളും ബർത്ത് നോട്ടിഫിക്കേഷന്റെ ഇംഗ്ലീഷ് പരിഭാഷയും പാസ്പോർട്ട് എടുക്കാൻ വൈകിയതിന്റെ കാരണം കാണിച്ചുള്ള ഇംഗ്ലീഷ് കുറിപ്പുമായി ഇന്ത്യൻ എംബസിയിൽ നേരിട്ടെത്തി കോൺസുലറെയോ അറ്റാഷെയോ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കുക. കുറഞ്ഞ ദിവസത്തിനുള്ളിൽ ഇ.സി അനുവദിക്കുന്നതാണ് .