അബുദാബിക്ക് ആവേശം ആയി ബീച്ച് ഫുട്ബോൾ കാർണിവൽ.കഴിഞ്ഞ ദിവസം അബുദാബി കോർണീഷിൽ നടന്ന മൽസരത്തിൽ ഇരുപത്തിനാല് ടീമുകളാണ് മാറ്റുരച്ചത്.
വാരാന്ത്യ അവിധി കടൽ തീരത്തു ആഘോഷിക്കാൻ എത്തിയവർക്ക് വേറിട്ട അനുഭവമായിരുന്നു ബീച്ച് ഫുട്ബോൾ കാർണിവൽ സമ്മാനിച്ചതേ. വിവിധ രാജ്യങ്ങളിൽ നിന്ന് ഉള്ള കുട്ടികൾ നാലു വിഭാഗങ്ങളിലായി നടന്ന മൽസരത്തിൽ പങ്കെടുത്തു. അബുദാബി നഗരസഭയുടെ സഹകരണത്തോടെ സെപ്റ് സ്പോർട്സ് അക്കാദമി ആണ് കുട്ടികൾക്കായി ബീച്ച് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. പെനാൽറ്റി ഷൂട്ട് ഉൾപ്പടെ കുടുംബങ്ങൾക്കായും വിവിധ തരത്തിൽ ഉള്ള മത്സരങ്ങൾ ഒരുക്കിയിരുന്നു.
ഏകദേശം അയ്യായിരത്തോളം പേരാണ് മത്സരങ്ങളിൽ പങ്കെടുക്കാനും കാണുവാനും അബുദാബി കോർണീഷിൽ എത്തിയത്.