മുസന്നയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ 39 വയസുള്ള പിതാവും നാല് വയസുള്ള മകളും മരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. തെറ്റായ രീതിയില്‍ മുമ്പിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.
അപകടത്തില്‍ പരുക്കേറ്റ രണ്ട് പേരെ സൊഹാര്‍ ആശുപത്രിയില്‍ ചികിത്സക്ക് വിധേയരാക്കി. എന്നാല്‍, ഒമാനില്‍ റോഡ് അപകട നിരക്കില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളില്‍ മരിച്ചത് 692 പേരാണ്. 2015ല്‍ 975 പേര്‍ക്ക് മരണം സംഭവിച്ചിരുന്നു. അമിത വേഗതയും തെറ്റായ രീതിയില്‍ വാഹനങ്ങളെ മറി കടക്കുന്നതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.