അബുദാബി മലയാളി സമാജം ഒരുക്കിയ കേരളോത്സവം മലയാളി സമൂഹത്തിന് ആവേശമായി. കേരളത്തിലെ വിവിധ ഗ്രാമങ്ങളിലെ തനത് രുചിക്കൂട്ടുകൾ
നിരത്തിയുള്ള നാടൻ തട്ടുകടകളായിരുന്നു കേരളോത്സവത്തിന്റെ മുഖ്യ ആകർഷണം.
നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെയും കേരളീയ തനതു കലാ പ്രകടനങ്ങളുടെയും സമന്വയമായി നാട്ടുല്സവങ്ങളെ പുനരാവിഷ്കരിച്ച കേരളോല്‍സവം
മലയാളികള്‍ക്ക് ഗൃഹാതുര ഓര്‍മകള്‍ സമ്മാനിച്ചു. മലബാർ ചട്ടിപ്പത്തിരി, കോഴിക്കറി, ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും തുടങ്ങി കുലുക്കി സർബത്തിനുവരെ ആവശ്യക്കാര്‍ ഏറെ. സമാജം വനിതാവിങും കൊതിയൂറും ഭക്ഷ്യവിഭവങ്ങളൊരുക്കി രംഗത്തുണ്ട്. കേരളത്തിലെ തനത് നൃത്ത സംഗീതപരിപാടികൾ ആസ്വദിക്കാനും അവതരിപ്പിക്കാനും കുട്ടികൾക്ക് അവസരം ഒരുക്കിയിരുന്നു. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന് പേരാണ് കേരളോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നത്. ഭാഗ്യ നറുക്കെടുപ്പിലൂടെ കാര്‍ ഉള്‍പെടെ നിരവധി സമ്മാനങ്ങളും സന്ദര്‍ശകരെ കാത്തിരിക്കുന്നു.