ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അബ്ര (എന്‍ജിനുള്ള പരമ്പരാഗത കടത്തു തോണി) യാത്ര വൈറലായി. ഇതിനകം അഞ്ച് ലക്ഷത്തോളം പേർ ഇൻസ്റ്റാഗ്രാമിൽ വിഡിയോ കണ്ടു.
ദെയ്റ, ബർദുബായ് എന്നിവിടങ്ങൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം ദുബായ് ക്രീക്കിലൂടെ അബ്രയിൽ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ ഷെയ്ഖ് ഹംദാൻ തന്നെ തന്റെ ഫസ്സ എന്ന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഷെയ്ഖ് ഹംദാൻ അബ്ര ഡ്രൈവറോട് കുശലാന്വേഷണം നടത്തുന്നതും ബർ ദുബായിലെ ഒാൾഡ് സൂഖിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.