E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സലാലയില്‍ കൊല്ലപ്പെട്ട ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

chikku-linson
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: സലാലയിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സന്‍ നാട്ടിലേക്ക് മടങ്ങി. സംഭവം നടന്ന് 332 ദിവസത്തിന് ശേഷമാണ് ലിന്‍സന് നാടണയാന്‍ സാധിച്ചത്. റോയല്‍ ഒമാന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ലിന്‍സന്റെ പാസ്‌പോര്‍ട്ട് പോലീസ് ഞായറാഴ്ച രാവിലെയാണ് അഭിഭാഷകന്‍ മുഖേന ലിന്‍സനു കൈമാറിയത്. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചിയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ ലിന്‍സന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഇരുപതിനാണ് പെരുമ്പാവൂര്‍ സ്വദേശിനി ചിക്കു റോബര്‍ട്ടിനെ താമസ സ്ഥലത്ത് കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയത്. സലാലയിലെ ബദര്‍ സമ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ചിക്കു റോബര്‍ട്ട്. ക്രൂരമായി ആക്രമിക്കപ്പെട്ട ചിക്കു റോബര്‍ട്ടിന്റെ ശരീരത്തില്‍ മാരകമായി കുത്തേറ്റിരുന്നു. മരണ സമയം ചിക്കു റോബര്‍ട്ട് നാല് മാസം ഗര്‍ഭിണിയായിരുന്നു. സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

ചങ്ങനാശേരി സ്വദേശിയായ ഭര്‍ത്താവ് ലിന്‍സനും അതേ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ചിക്കു റോബര്‍ട്ടിന്റെ കൊലപാതകവുമായി ബന്ധപെട്ടു ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ലിന്‍സന്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു. സംഭവ ദിവസം തന്നെ വിവരങ്ങള്‍ അറിയുന്നതിന് ഭര്‍ത്താവിനെ വിളിച്ചു വരുത്തിയ പോലീസ് പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ലിന്‍സനെ ഓഗസ്ത് പതിനെട്ടിനാണ് പോലീസ് വിട്ടയച്ചത്. ലിന്‍സന്റെ മേല്‍ കേസുകളൊന്നും ചുമത്തിയിരുന്നില്ല.

കസ്റ്റഡിയില്‍ നിന്നും  വിട്ടയച്ചെങ്കിലും രാജ്യം വിട്ടു പുറത്തു പോകാന്‍ ലിന്‍സന് പോലീസ് അനുമതി ഉണ്ടായിരുന്നില്ല. പാസ്‌പോര്‍ട്ട് റോയല്‍ ഒമാന്‍ പോലീസ് തിരിച്ചു നല്‍കിയിരുന്നുമില്ല. എന്നാല്‍, ബദര്‍ അല്‍ സമ ആശുപത്രിയുടെ നിസ്‌വ ശാഖയില്‍ ലിന്‍സന്‍ ജോലി ചെയ്ത് വരികയായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :