കുവൈത്തില്‍ അവശ്യസാധന വിലയിൽ കൃത്രിമം കാണിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വാണിജ്യ-വ്യവസായമന്ത്രി ഖാലിദ് അൽ റൌദാൻ മുന്നറിയിപ്പ് നൽകി. കൃത്രിമവും നീതിരഹിതവുമായ വിലക്കയറ്റം നിയമം കർശനമായി തടയുന്നുണ്ടെന്നും അതിനെതിരായി പ്രവർത്തിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആടുമാടുകൾക്ക് കൃത്രിമക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കാൻ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുത്തതായും അറിയിച്ചു
Advertisement