E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 11 2017 11:41 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കട്ടപ്പനയിലെ ഋത്വിക്ക് റോഷനെ കരയിപ്പിച്ച നിമിഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vishnu-unnikrishnan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

2016 മലയാളസിനിമയ്ക്ക് മധുരമുള്ളതായിരുന്നെങ്കിൽ വിഷ്ണു ഉണ്ണികൃഷ്ണന് അതിമധുരമാണ്. വിഷ്ണു ആദ്യമായി നായകനായ സിനിമ കട്ടപ്പനയിലെ ഋത്വിക്ക് റോഷന് സൂപ്പർഹിറ്റായി. വിഷ്ണുവും സുഹൃത്ത് ബിബിനും ചേർന്നൊരുക്കിയ തിരക്കഥ നാദിർഷയുടെ സംവിധാനത്തിൽ സിനിമയായപ്പോൾ 2016 എങ്ങനെ മറക്കാനാവും. കഴിഞ്ഞവർഷത്തെ മറക്കാനാവാത്ത നിമിഷങ്ങൾ ഓർത്തെടുത്ത് വിഷ്ണു ഉണ്ണികൃഷ്ണൻ. 

ഇക്ക (നാദിർഷ) നീയാടാ ഈ സിനിമയിലെ നായകൻ എന്നു പറഞ്ഞതാണ് 2016ലെ Wow നിമിഷം. സിനിമാമോഹവുമായിട്ടാണ് നടന്നതെങ്കിലും അത് പുറത്തുപറയാൻ പലപ്പോഴും മടിച്ചിട്ടുണ്ട്. അങ്ങനെയൊരാളെ സംബന്ധിച്ച് സ്വന്തം തിരക്കഥയിലെ നായകൻ താൻ തന്നെയാണെന്ന് അറിയുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. 21 സിനിമ ഇതിനോടകം അഭിനയിച്ചു, ഓരോ വട്ടം സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങും, ഇതും അതുപോലെ ഏതെങ്കിലും ചെറിയ വേഷമാണെന്നാണ് വീട്ടുകാർ വിചാരിച്ചത്. നായകനാണെന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. പക്ഷെ ഇപ്പോൾ എല്ലാവർക്കും ആദ്യമായി നായകനായ സിനിമ ഹിറ്റായതിന്റെ സന്തോഷമുണ്ട്. 

kottayam-vishnu

സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ എന്നെ കരയിച്ച ഒരു നിമിഷമുണ്ട്. സിനിമാ മോഹവുമായിട്ട് നടക്കുന്ന എല്ലാവരും പറഞ്ഞത് ഞങ്ങളുമായിട്ട് ബന്ധമുള്ള കഥയാണെന്നാണ്. എന്നാൽ കട്ടപ്പനയിലെ ഋത്വിക്ക് റോഷനിൽ തന്നെ ഫ്ലാഷ്ബാക്ക് രംഗത്തിൽ അഭിനയിച്ച ഒരു ചേട്ടൻ എന്നെ വന്ന് കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു എടാ ഇതിൽ നീ കാണിച്ചിരിക്കുന്ന പലകാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. നായകനാക്കാമെന്ന് പറഞ്ഞു വിളിച്ചിട്ട് കോസ്റ്റ്യൂം വരെ തന്നിട്ട് അത് തിരികെ വാങ്ങിച്ച സംഭവം ചേട്ടന്റെ ജീവിതത്തിലും സംഭവിച്ചിട്ടിട്ടുണ്ടെന്ന്. ആ ചേട്ടന് എന്നെ കെട്ടിപ്പിടിച്ചിട്ട് ഇത് പറഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു. അദ്ദേഹത്തെ പരിചയപ്പെടുന്നതിന് മുമ്പാണ് ഈ രംഗമൊക്കെ എഴുതിയത്. ഒരുപാട് പേർക്ക് സ്വന്തം ജീവിതമായിട്ട് തോന്നിയത് എഴുത്തുകാർ എന്ന നിലയിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. 

അതുപോലെ തന്നെ സിനിമ ഇറങ്ങിയ സമയത്ത് കേരളത്തിലുള്ള മിക്ക തിയറ്ററുകളിലും പോയിരുന്നു. ഞാനും ധർമേട്ടനും അമ്മയെക്കുറിച്ച് പറയുന്ന രംഗം കണ്ട് കട്ട ഫ്രീക്കന്മാർ വരെ കരയുന്നത് കണ്ടിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ അവർ വന്ന സഹോ നിങ്ങൾ കരയിപ്പിച്ച് കളഞ്ഞുകേട്ടോ എന്നു പറഞ്ഞു. അമ്മ ഫോൺ ചെയ്യുമ്പോൾ ഒരു ആവശ്യവുമില്ലാതെ ചൂടാകുന്ന ഒരുപാട് സുഹൃത്തുക്കൾ എനിക്കുമുണ്ട്. ഇതു കാണുമ്പോൾ അമ്മയില്ലാത്ത ഒരു പയ്യന് തോന്നുന്ന സങ്കടം എഴുതിയത് പ്രേക്ഷകർ സ്വീകരിച്ചതിൽ ആത്മസംതൃപ്തിയുണ്ട്.  ബിബിനും റാഫിയുടെ സിനിമയിലൂടെ അഭിനയരംഗത്തേക്ക് വരുന്നു എന്നുള്ളതും സന്തോഷം തരുന്ന കാര്യമാണ്. റാഫി സാറിന്റെ പടത്തിൽ വില്ലനായിട്ടാണ് ബിബിൻ അഭിനയിക്കുന്നത്. 2017 ഉം ഇതുപോലെ നല്ല വർഷമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :