E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 07:15 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ആരാധകൻ അടിച്ചെന്ന് ടോവിനോ; തൊട്ടതിന് അധികം ഷോ വേണ്ടെന്ന് ആരാധകർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tovino-making-trouble
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാളത്തിലെ പുതിയ താരോദയങ്ങളിൽ ഒന്നാണ് ടോവിനോ തോമസ്. എന്നാൽ വിവാദങ്ങളും എപ്പോഴും ടോവിനോയ്ക്ക് കൂട്ടിനുണ്ട്. ഇത്തവണ ആരാധകൻ തല്ലിയെന്നാണ് ടോവിനോയുടെ ആരോപണം. പുതിയ ചിത്രം മെക്‌സിക്കന്‍ അപാരതയുടെ പ്രചരണത്തിനെത്തിയതായിരുന്നു ടോവിനോയും രൂപേഷ് പീതാംബരനും ഉള്‍പ്പെടെയുള്ളവര്‍. കാറില്‍ നിന്ന് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ, ഒരാള്‍ തന്നെ തല്ലിയെന്ന് ടോവിനോ പരാതിപ്പെടുന്നു. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല വെറുതെ തൊടുക മാത്രമാണ് ചെയ്തതെന്ന് ദൃക്സാക്ഷികൾ പറയുന്നത്. താരം വിഷയത്തെ വലുതാക്കി കാണിക്കുകയാണെന്നും മൂക്കിൽ നിന്നും വായിൽ നിന്നും അടികൊണ്ട് ചോര ഒലിച്ചു നിൽക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രകടനമെന്നും വിമർശനമുണ്ട്. വീഡിയോയുടെ സഹായത്തോടെയാണ് നവമാധ്യമങ്ങൾ ഇത് സമർഥിക്കുന്നത്. 

tovino-3

തല്ലിയെന്ന് ആരോപിച്ച് താരം വിഷയത്തില്‍ പിണങ്ങി കാറിലിരിക്കുന്നതും. അയാളെന്തിനാണ് തല്ലിയതെന്ന് ചോദിക്കണമെന്നും എന്നിട്ടേ താന്‍ പുറത്തേക്കുള്ളൂവെന്നും താരം വിളിച്ചുപറയുന്ന വാശിയും വീഡിയോയിലുണ്ട്. ഒടുവിൽ സിനിമയിലെ സഹതാരം രൂപേഷ് പീതാംബരനിടപെട്ടാണ് പ്രശ്‌നം പരിഹരിക്കുന്നത്.ആരും തൊടുന്നതിഷ്ടമില്ലാത്തയാള്‍ പിന്നെന്തിന് ജനങ്ങള്‍ക്കിടയില്‍ ഇങ്ങനെ സിനിമയുടെ പ്രമോഷനിറങ്ങുന്നു എന്ന് ചോദിക്കുന്നവരും കുറവല്ല.  ഇതിനു മുമ്പും തിയറ്ററിൽ പിച്ചിയെന്ന് ആരോപിച്ച് ടോവിനോ പ്രശ്നമുണ്ടാക്കിയിരുന്നു. ഏതായാലും ഈ വിഷയത്തിൽ ഇഷ്ടംപോലെ ട്രോളും ഇറങ്ങിക്കഴിഞ്ഞു. ടോവിനോയുടെ ആരാധകരുടെ വിവിധ ബുദ്ധിമുട്ടുകള്‍ വിവരിക്കുന്ന ട്രോളുകളാണ് അധികം. 

tovino-troll-2
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :