മക്കള്‍ക്കുവേണ്ടി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ആ വലിയ തീരുമാനമെടുക്കുകയാണ്. ഇൗ തീരുമാനത്തിലൂടെ തന്റെ കുടുംബത്തോടുള്ള ഇഴയടുപ്പം കൂടുമെന്നും കൂടുതൽ സമയം ഭാര്യയ്ക്കും കുട്ടികൾക്കുമായി ചെലവഴിക്കാൻ സാധിക്കുമെന്നും ഷാറൂഖ് കരുതുന്നു. താന്‍ പുകവലിയും മദ്യപാനവും നിര്‍ത്താന്‍ ആലോചിക്കുകയാണെന്ന് ഷാരൂഖ് വെളിപ്പെടുത്തി.
ആരോഗ്യകരമായ ജീവതരീതിയിലേക്ക് മടങ്ങിപ്പോവണമെന്ന് ആഗ്രഹമുണ്ട്. അതിലെല്ലാമുപരി നാലു വയസുകാരന് മകന് അബ്റാമിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയാത്തതാണ് തന്നെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചതെന്നും ഷാരൂഖ് വ്യക്തമാക്കി. എന്തായാലും അത് നല്ലതാണ്.
അടുത്ത കുറെ വർഷങ്ങൾ കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ചെലവഴിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അതുകൊണ്ട് ആരോഗ്യകരമായ ജീവതരീതി പിന്തുടരാമെന്ന് തീരുമാനിച്ചു.
നിഷ്കളങ്കതയ്ക്കും സ്നേഹത്തിനും ചെലുത്താവുന്ന സ്വാധീനമെന്ന് വേണമെങ്കിലും ഇതിനെ പറയാം. പൊതുവേദികളിൽ ഷാറൂഖ് പുകവലിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു.