E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 17 2017 03:12 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കൊച്ചിക്കാരി ആയെങ്കിലും പാടിത്തെളിഞ്ഞ പാലായെക്കുറിച്ച് റിമി ടോമി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rimi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലാക്കാർ ഇരട്ടച്ചങ്കന്മാരാണെന്നു പറയുന്നതു വെറുതെയല്ല. പുറമെയുള്ളവർക്ക് ഈ നാട് വെറും ‘പാല’ ആയിരിക്കാം എന്നാൽ കോട്ടയംകാർക്കിത് ‘പാലാ’യാ... എഴുതുമ്പോഴും പറയുമ്പോഴും ല കഴിഞ്ഞ് ദാ കിടക്കുന്നു ഒരു ‘ാ’. നാടിന്റെ പേരിൽ തന്നെ ഒരെല്ലു കൂടുതലുള്ളവർ. അപ്പോൾ പിന്നെ റിമിടോമി പാടുമ്പോൾ ഈ കൊച്ചിനു പാടിയാല്‍ പോരെ എന്തിനാ ഇങ്ങനെ തുള്ളുന്നെ എന്ന് ഏതെങ്കിലും വല്യമ്മ ചോദിച്ചാൽ ‘‘അമ്മച്ചിയേ ഞങ്ങൾ പാലാക്കാരെല്ലാം അങ്ങനെയാ കേട്ടോ’’ എന്നു ധൈര്യമായിട്ട് ഉത്തരം പറയാം.

ശരിക്കും ഇരട്ടച്ചങ്കന്മാരാണോ പാലാക്കാർ എന്നു റിമി ടോമിയോടു ചോദിച്ചപ്പോൾ ഉത്തരം പക്ഷേ താത്വികമായിരുന്നു.‘‘ ചേട്ടാ... ഈ നാനാത്വത്തിൽ ഏകത്വം എന്നൊക്കെ കേട്ടിട്ടില്ലേ? ഉദാഹരണം പറഞ്ഞാൽ പാലാക്കാരിൽ തന്നെ പല സ്വഭാവമുള്ളവരൊണ്ട്. മിയ പാലാക്കാരിയല്ലേ? എന്നാൽ മിയയുടെ സ്വഭാവവും എന്റെ സ്വഭാവവും തമ്മിൽ വലിയ വ്യത്യാസം ഇല്ലേ? എന്നാലും ഒരേകത്വം പാലാക്കാർക്ക് ഒണ്ട്.’’ കർത്താവേ ഈ പറഞ്ഞത് ഞാൻ തന്നെയാണോ എന്ന മട്ടിൽ കണ്ണാടിയിൽ നോക്കി റിമി, ഒരു ‘റിമിച്ചിരി’ ചിരിച്ചു.

പാലായിലെ വീട്ടിൽ സ്കൂൾ യൂണിഫോമിട്ട് റെഡിയായി നിൽക്കുന്ന റിമി. എന്നാൽ വാ സ്കൂളിലേക്കു പോകാം? അതൊരു പോക്കു തന്നെയായിരുന്നു. നീലയും വെള്ളയും ഇട്ട് ബാഗൊക്കെ തൂക്കി. ഒരു പൊട്ടു പോലും തൊടാൻ പറ്റില്ല. അത്രയ്ക്ക് അച്ചടക്കമായിരുന്നു സ്കൂളിൽ. പത്താം ക്ലാസുവരെ സിനിമാ പാട്ടൊന്നും അങ്ങനെയിങ്ങനെ പാടാറില്ല. മൂന്നര വയസ്സിൽ പള്ളിയിലൊക്കെ പാടാൻ തു‍ടങ്ങിയതല്ലേ... പിന്നെ, സ്കൂളിലെ അവസ്ഥ പ്രത്യേകിച്ച് എടുത്തു പറയേണ്ടല്ലോ. പാട്ടായാലും പ്രസംഗമായാലും പ്രാർഥനയായാലും മൈക്കിനു പിന്നിൽ ഞാനുണ്ട്. മൈക്കിനു ബോറടിച്ചിട്ടുണ്ടെങ്കിലേ ഉള്ളു. അതായിരുന്നു അന്നത്തെ അവസ്ഥ.
അന്ന് ഈ കാണുന്ന റിമിയൊന്നുമല്ല. ‘ഭയങ്കര പാവം’ ആയിരുന്നു. അതായത് ഒരു ദിവസം ഞാൻ ക്ലാസിൽ ചെന്നില്ല എന്നു വിചാരിക്ക്. അപ്പോ ഫ്രണ്ട്സും മിസ്സുമാരും പറയും, ശ്ശൊ, റിമി ഇല്ലാത്തതു കൊണ്ട് ക്ലാസങ്ങൊറങ്ങിപ്പോയി. എന്നു വച്ച് അത്രയ്ക്ക് ‍ഡീസന്റാണെന്നു വിചാരിക്കരുത്. ബാക്കി കൂടി കേൾക്ക്, ഇനി ഞാൻ ക്ലാസിലുണ്ടെന്നു വിചാരിക്ക്, അപ്പോ അവർ പറയും ഈ കൊച്ചിനെ കൊണ്ട് തോറ്റല്ലോ എന്ന്. ‘തിളച്ച വെളിച്ചണ്ണെയിലേക്ക് കടുകു വീണപോലെ ചറപറാാാന്ന്... നടക്കും.’ നന്നാകാൻ ആകുന്നതിന്റെ മാക്സിമമായിരുന്നു പാലാ സെന്റ് മേരീസ് സ്കൂളിലെ ജീവിതം.

പാലാ, പാട്ട്, പള്ളി... ഇതു മൂന്നുമില്ലെങ്കിൽ പിന്നെന്ത് റിമി അല്ലേ?

പള്ളിയിലാണോ പെറ്റിട്ടത് എന്ന മട്ടിലായിരുന്നു എന്റെ ജീവിതം. പള്ളി, വീട്, സ്കൂൾ അങ്ങനെ ഒരു ട്രയാങ്കിൾ യാത്രയായിരുന്നു അത്. ളാലം സെന്റ് മേരീസ് പള്ളി ഞങ്ങടെ സ്കൂളിനോട് ചേർന്നാരുന്നു. അവിടെ പാടിപ്പാടിയാണ് ഞാൻ വളർന്നത്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ സ്കൂൾ. ശനി ഞായർ പള്ളി. അതായിരുന്നു ടൈംടേബിൾ. ളാലം പള്ളിയിലെ ‘ആസ്ഥാന ഗായിക.’ എന്നൊക്കെ അന്നു വേണമെങ്കിൽ വിശേഷിപ്പിക്കാമായിരുന്നു.

ക്രിസ്മസിന്റെ തലേന്ന് രാവിലെ ആറുമണിയുടെ കുർബാനക്കു പാടാൻ പോകും. പിന്നെ, പാതിരാ കുർബാന കഴിഞ്ഞേ പോരാറുള്ളു. നാലു ക്വയർ വരെ പാടിയ ദിവസങ്ങളുണ്ട്. കല്യാണത്തിന് കുർബാന സ്വീകരിക്കുമ്പോൾ പാടുന്ന പ്രത്യേക പാട്ടുണ്ട്. കയ്യീന്നു കുറച്ച് ‘ഭാവം’ കൂടിയിട്ടു പാടുമ്പോൾ ആളുകൾ നമ്മളെ ശ്രദ്ധിക്കും. ചിലർ വന്ന് അഭിനന്ദിക്കും. പിന്നെ, അവാർഡ് കിട്ടിയ പോലാ നടപ്പ്.

ഈ ന്യൂ ഇയറിന് കൊച്ചിയിലെ വീട്ടിലിരിക്കുമ്പോ കുട്ടിക്കാലത്തെ പാലായിലെ ക്രിസ്മസ് ദിവസങ്ങളെക്കുറിച്ചാരുന്നു ആലോചിച്ചെ. അക്കാലത്തെ ക്രിസ്മസിനും ന്യൂ ഇയറിനുമെല്ലാം ഭംഗിയും ആവേശവും പൊടിക്കു കൂടുതലായിരുന്നു. അന്ന് പുൽക്കൂട് സെറ്റൊന്നും വാങ്ങില്ല. പുല്ലു പറിക്കാനും മരത്തേൽ വലിഞ്ഞു കേറാനും ഒക്കെ മുന്നില്‍ തന്നെ ഞാനുണ്ടായിരുന്നു. അന്നൊന്നും ഫെയ്സ്ബുക്കും ഒാൺലൈനുമില്ലാത്തത് ഭാഗ്യം. അല്ലെങ്കിൽ ‘റിമി ടോമി മരത്തിൽ വലിഞ്ഞു കയറുന്ന ചിത്രങ്ങൾ കാണാൻ ഈ ലിങ്കിൽ അമർത്തുക’ എന്ന് പറഞ്ഞ് വാർത്ത വന്നേനെ.

മൂന്നും നാലും വർഷം കൂടുമ്പോഴാണ് പുൽക്കൂടിൽ വ യ്ക്കാനുള്ള ഉണ്ണീശോയുടെയും മാതാവിന്റെയുമൊക്കെ രൂപ ങ്ങൾ വാങ്ങാറുള്ളത്. എല്ലാവർക്കും കഷ്ടപ്പാടും ബുദ്ധിമുട്ടുമുള്ള കാലമായിരുന്നു. ഒാരോ വർഷവും പുതിയതു വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയൊന്നും ഇല്ല. ഒാരോ ക്രിസ്മസിനും ഉമ്മവച്ച് ഉമ്മവച്ച് ഉണ്ണീശോ കറത്തു പോവുമ്പോഴേ പുതിയതു വാങ്ങൂ. ആ കാലത്തിനും അന്നത്തെ റിമിക്കും ഒരിത്തിരി നിഷ്കളങ്കത കൂടുതലുണ്ടായിരുന്നെന്നു തോന്നാറുണ്ട്.

എന്നാൽ പാലാ ‍ടൗണിൽ കൂടെ ഒന്നു നടന്നു നോക്കിയാലോ?

പാലായിലെ കുരിശു പള്ളി. പാലാക്കാർ എവിടെ പോയാലും മാതാവിനു മുന്നിലൊന്നു വണങ്ങിയിട്ടേ പോകൂ. അതിനു മതവും ജാതിയുമൊന്നുമില്ല. ഒരു ശീലമാണ്. ആ പള്ളിയിലെ ജൂബിലി പെരുന്നാളാണ് അന്നു ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം. പിന്നെ, കത്തീഡ്രൽ പള്ളി. ഗ്ലാസ് പെയ്ന്റിങ് ചെയ്ത വലിയ ജനാലയിലൂടെ പള്ളിക്കുള്ളിൽ വീഴുന്ന നിറങ്ങൾ കണ്ട് കണ്ണും മിഴിച്ച് നിന്നിട്ടൊണ്ട്.

rimi2

സത്യം പറഞ്ഞാ... പാലാ ഞങ്ങളുടെ അമേരിക്കയായിരുന്നു. പാലാ ടൗൺ എന്നു പറഞ്ഞാ, യുവറാണി–മഹാറാണി തിയറ്റർ, ടൗൺഹാൾ, സ്റ്റേഡിയം, തുണിത്തരങ്ങളെടുക്കാൻ ഒന്നോ രണ്ടോ കടകൾ, ഒന്നു രണ്ടു ബ്യൂട്ടി പാർലർ ബേക്കറി.... മഹാറാണി തിയറ്ററിനു മുകളിൽ നിന്നു നോക്കിയാൽ പാലായുടെ മൊത്തം ചിത്രം നമ്മുടെ കണ്ണിൽ പെടും. അവിടെ സിനിമകാണാൻ പോയതൊക്കെ ഒാർക്കുമ്പോൾ നല്ല തമാശ തോന്നും.

പപ്പ ആക്‌ഷൻ സിനിമയുടെ ആളായിരുന്നു. സുരേഷ് ഗോപി പടം വന്നാൽ ഞങ്ങളെയും കൊണ്ടു പോകും. സിനിമയ്ക്കിടയിൽ ചിലപ്പോൾ റൊമാൻസ് സീനൊക്കെ വന്നാൽ പിന്നെ, ഭയങ്കര കോമഡിയാ. അതു ഞങ്ങള് പിള്ളേര് കാണരുതല്ലോ. ഉടൻ ചില ഇടപെലുകൾ പപ്പയും മമ്മിയും നടത്തും, ഒന്നുകിൽ കടലപ്പൊതി അഴിച്ചു കഴിക്കെന്നു പറഞ്ഞ ശ്രദ്ധ തിരിക്കും. അല്ലെങ്കിൽ കൂട്ടുകാരുടെ വിശേഷം ചോദിക്കും. ഒരു നിവൃത്തിയുമില്ലെങ്കിൽ കണ്ണു പൊത്തിക്കളയും.

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :