E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 05:32 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഞാനും ജയറാമും തമ്മിൽ പ്രശ്നങ്ങൾ ഇല്ല: രാജസേനൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jayaram-rajasenan-26-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംവിധായകൻ രാജസേനനും നടൻ ജയറാമും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ചേർന്നുള്ള സിനിമകൾ മലയാളികൾ ഒട്ടേറെ ആസ്വദിച്ചതുമാണ്. എന്നാൽ പെട്ടെന്ന് അവരുടെ സൗഹൃദത്തിന് എന്തോ വിള്ളലുണ്ടായെന്ന് വാർത്തകൾ വന്നിരുന്നു. അടുത്തിടെ രാജസേനൻ ജയറാമിനെക്കുറിച്ചു മോശം കാര്യങ്ങൾ പറ‍ഞ്ഞെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ജയറാം തിരക്കഥയിൽ അനാവശ്യമായി ഇടപെടുന്നതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പരാജയപ്പെടാൻ കാരണമായതെന്ന് രാജസേനൻ അഭിപ്രായപ്പെട്ടു എന്ന തരത്തിലായിരുന്നു വാർത്തകൾ. എന്നാൽ ഇതെല്ലാം നിരാകരിച്ച് രാജസേനൻ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ്. 

രാജസേനന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

പ്രിയപ്പെട്ട സുഹൃത്തുകളെ ,

ഒരു പ്രതേക കാര്യം അറിയിക്കാനാണ് ഈ പോസ്റ്റ് .......എൻ്റെ 37 സിനിമകളിൽ 16 സിനിമകളിലും ജയറാമാണ് അഭിനയിച്ചിട്ടുള്ളത് , അത് എല്ലാപേർക്കും അറിയാവുന്ന കാര്യമാണ് .16 സിനിമകളിൽ ഏകദേശം 14 എണ്ണവും ഗംഭീര വിജയവും 2 എണ്ണം AVERAGE ആയിട്ടു പോയ സിനിമകളുമാണ് .

ആ സമയത്തുതന്നെ ഈ ബന്ധം ഇല്ലാതാക്കാനുള്ള ചില കുതന്ത്രങ്ങളൂം ചില പൊടികൈകളും പലരും പ്രയോഗിച്ചിട്ടുണ്ട്. പക്ഷെ വലിയ കുഴപ്പമില്ലാതെയങ്ങു പോയി .ചെറിയ ചെറിയ ഗ്യാപ്പുകളിൽ ചില കുത്തിത്തിരിക്കലും ചില ന്യൂസ് ഏജന്റുകൾ എന്ന് പറയുന്നവരുടെയൊക്കെ ചില ഇടപെടലുകൾ തെറ്റിദ്ധാരണകൾ ഉണ്ടാക്കുകയൂം അതിന്റെ പേരിൽ ഇടക്ക് കുറച്ചു മാനസികമായി അകന്നിരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് ..പിന്നെ സുരേഷ് ഗോപിയുടെ ഇടപെടലിലാണ് മധുചന്ദ്രലേഖ എന്ന സിനിമ ഉണ്ടായതു. അന്ന് ഷൂട്ടിംഗ് കഴിഞ്ഞു പിരിഞ്ഞു ഇറങ്ങിയപ്പോൾ നമ്മൾ തീരുമാനം എടുത്തതാണ് ആരെന്തു പറഞ്ഞു പരത്തിയാലും നമ്മൾ തമ്മിൽ തെറ്റില്ല എന്നൊക്കെ . പക്ഷെ കനകസിംഹാസനം എന്ന സിനിമ ആയപ്പോഴേക്കും വീണ്ടും എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ടാവുകയും എന്തോ തെറ്റിദ്ധാരണകൾ ...സത്യസന്ധമായി പറയുകയാണെങ്കിൽ ജയറാമും ഞാനും തമ്മിൽ മുഖത്ത് നോക്കി ഒരു വാക്കും തെറ്റായി പറഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം ഈ പതിനാറു സിനിമകളിലും ജയറാം എത്ര രൂപ പ്രതിഫലം വാങ്ങി ഞാൻ എത്ര രൂപ വാങ്ങി അതുപോലും പരസ്പരം ചർച്ച ചെയ്തിട്ടില്ല എന്നുള്ളതാണ് .രണ്ടു ആൺ സുഹൃത്തുക്കൾ തമ്മിൽ ചർച്ച ചെയ്യാവുന്ന ഒരുപാടു മേഘലകളുണ്ട് നല്ലതും ചീത്തയായിട്ടുള്ളതും അങ്ങനെ ചീത്തയായിട്ടുള്ള എന്തെങ്കിലും കാര്യം നമ്മൾ തമ്മിൽ ചർച്ച ചെയറില്ലായിരുന്നു , ഒരു ജേഷ്ടാനുജൻ RELATION തന്നെയായിരുന്നു. ഒരിക്കൽ പോലും നീ എന്നൊരു വാക്കുപോലും ഞാൻ ജയറാമിനെ ഉപയോഗിച്ചിട്ടില്ല. ജയറാം എന്നെ സേനൻ അല്ലെങ്കിൽ സാമി ഞാനും തിരികെ സാമി അല്ലെങ്കിൽ ജയറാം എന്ന് വിളിക്കുന്നതല്ലാതെ .."ജയറാം ഇങ്ങോട്ടു വാടോ എന്നുപോലും പറഞ്ഞിട്ടില്ല , സിനിമകകത്തു സാധാരണ വാടോ പോടോ എന്ന് വിളിക്കുന്ന റിലേഷൻസ് ധാരാളമുണ്ട്, പക്ഷ അതുപോലും ഉപയോഗിക്കാത്ത അത്രയും GENUINE RELATION ആയിരുന്നു.

രണ്ടു ദിവസമായി ഞാൻ എന്തക്കയോ പറഞ്ഞു എന്നും പറഞ്ഞു പോസ്റ്റുകൾ വരുന്നുണ്ട് ,അങ്ങനെ ഒന്നും ഞാൻ പറഞ്ഞിട്ടില്ല അതൊന്നും എൻ്റെ വാക്കുകളുമല്ല , ഞാൻ ഇനി ജയറാമിന് എതിരായിട്ട് അങ്ങനത്തെ വാക്കുകൾ ഉപയോഗിക്കാൻ തയ്യാറുമല്ല അതെന്റെ ജോലിയുമല്ല .....

സിനിമ എന്ന് പറയുന്നത് എൻ്റെ പ്രാണവായുവാണ്‌ ,സിനിമ ചെയ്യാൻ വേണ്ടി തീവ്രമായിട്ടു ശ്രമിക്കും . ഇപ്പോൾ ഒരു നിശ്ശബ്ദതയുണ്ട് ആ നിശബ്ദത ഒരു കൊടുംകാറ്റായി മാറ്റാൻ തീർച്ചയായും ശ്രമിക്കും, ദൈവം എന്നെ അതിന്‌ അനുവദിക്കും അല്ലെങ്കിൽ സഹായിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്, അതൊരു ജയറാം പടമാണോ അതോ വേറെ പടവുമായിട്ടാണോ അതൊന്നും എനിക്കറിയില്ല.അല്ലാതെ ഇനി ജയറാമിനെ കുറിച്ച് എന്തെങ്കിലും പറയാനോ ഇപ്പോൾ പറഞ്ഞ വാക്ക് എന്റേതാണെന്നു അവകാശപ്പെടാനോ എനിക്ക് കഴിയില്ല. ഇതൊന്നും എൻ്റെ വാക്കുകൾ അല്ല.

ഇതു ഇത്രയും പറയാൻ വേണ്ടിയാണു ഈ പോസ്റ്റ് . പ്രിയപ്പെട്ട സോഷ്യൽ മീഡിയ സുഹൃത്തുക്കൾ എൻ്റെ മാനസികാവസ്ഥ മനസിലാക്കണം .......

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :