E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 03:17 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

വിവാദബ്ലോഗ് എഴുതാനുണ്ടായ സാഹചര്യം വ്യക്തമാക്കി മോഹൻലാൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mohanlal-blog
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങൾ ബ്ലോഗിലൂടെ തുറന്നുപ്രകടിപ്പിക്കുന്ന താരമാണ് മോഹൻലാൽ. ചിലപ്പോഴൊക്കെ ഈ കുറിപ്പുകൾ വലിയ വിമർശനങ്ങളിലേക്കും വിവാദങ്ങളിലേക്കും വഴിവയ്ക്കാറുണ്ട്. ബ്ലോഗെഴുത്തിലെ വിവാദങ്ങളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് മോഹന്‍ലാല്‍. മനോരമ ന്യൂസ് സംഘടിപ്പിച്ച ന്യൂസ് മേക്കർ സംവാദത്തിലാണ് മോഹൻലാൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മോഹൻലാലിന്റെ വാക്കുകളിലേക്ക്–

പല കാര്യങ്ങളെക്കുറിച്ച് ബ്ലോഗ് എഴുതാറുണ്ട്. ഉത്സവം, സിനിമ, വ്യക്തിപരമായ കാര്യങ്ങൾ അവസാനം എഴുതിയ ഡിമൊണിടൈസേഷനെക്കുറിച്ചുള്ള ബ്ലോഗ്. ഒരു ബ്ലോഗ് എഴുതുമ്പോൾ ഞാൻ എവിടെ ഇരിക്കുന്നു, ആരാണ് സുഹൃത്തുക്കൾ‌ എന്താണ് നമ്മുടെ അന്തരീക്ഷം ഇതെല്ലാം ബന്ധപ്പെട്ടിരിക്കും. ഇതിന്റെ പ്രത്യാഘാതം എന്തെന്ന് അറിയില്ല. ഏതെങ്കിലും വിഷയത്തിൽ ഡോക്ടറേറ്റ് എടുത്ത ആളല്ല ഞാൻ. നമ്മൾ കേട്ടകാര്യങ്ങളിൽ നിന്ന് എന്ത് മനസ്സിലാക്കിയോ അത്‌വച്ച് എഴുതുന്നതാണ്. 

അവിടിരുന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി സംസാരിക്കുന്നത് ഞാൻ കേട്ടു. അന്ന് ആർമി സിനിമയുടെ സെറ്റിലാണ്. മഹാജൻ ഗാർഡ്സ് എന്ന ഇന്ത്യൻ ആർമിയുടെ സ്ഥലം. അവിടെ മുഴുവൻ പാമ്പുകളാണ്. ഉഗ്രവിഷമുള്ള ഡെസേർട്ട് സ്നേക്സ്. ഇതിന്റെ അകത്ത് പോയിരുന്നാണ് പട്ടാളക്കാർ യുദ്ധം ചെയ്യുന്നത്. ഇവിടെ എത്രപേരെ പാമ്പ് കടിച്ചിട്ടുണ്ടാകാം. ചിലപ്പോൾ സെറ്റിൽ തന്നെ ചില സാധനങ്ങൾ മാറ്റുമ്പോള്‍ പാമ്പ് ഇഴഞ്ഞ് പോകുന്നത് കാണാം. അതിനെയെല്ലാം മരുന്ന് ഒഴിച്ചാണ് മാറ്റിയിരുന്നത്.

അങ്ങനെയൊരു സ്ഥലത്ത് ഇരുന്ന് ഡിമൊണട്ടൈസേഷനെക്കുറിച്ച് വളരെയേപ്പേർ സംസാരിച്ചു. ആർമിയിൽ ഉള്ളവർ. ആദ്യമായി അവർ പറഞ്ഞത് കാശ്മീർ ഏരിയയിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് കുറഞ്ഞു എന്നാണ്. ഞാനും അവിടെ പോയി ഷൂട്ട് ചെയ്ത ആളാണ്. അതൊക്കെ ആലോചിച്ചു. ഇപ്പോൾ അവിടെ പട്ടാളക്കാരെ കല്ലെറിയാറില്ല. ഇന്ത്യൻ ആർമിയിലെ ആളുകൾക്ക് നേരെ മൂത്രം ബക്കറ്റിൽ നിറച്ച് സ്ത്രീകൾ തലയിൽ ഒഴിക്കാറുണ്ട്. അങ്ങനെ ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി. ഇങ്ങനെയുളള ചിലകാര്യങ്ങൾ കൊണ്ട് ഇന്ത്യയ്ക്ക് നല്ലത് സംഭവിച്ചെങ്കിൽ അത് നല്ല കാര്യമാണ്. ഈ ബ്ലോഗ് വിഷയത്തിൽ പ്രതികരിച്ചവരാരും അവിടെ പോയിട്ടില്ലാത്ത ആളുകളാണ്. 

ഞാൻ ക്യൂ നിൽക്കുന്ന ആളാണ്. വിദേശത്ത് പോയാൽ നമ്മൾ ചില സാഹചര്യങ്ങൾ ക്യൂ നിന്നേ പറ്റൂ. ഇന്ത്യയിൽ മാത്രമേ ക്യൂ നിൽക്കാൻ സാധിക്കാത്ത ആളുകളേ കണ്ടിട്ടൊള്ളൂ. ബാങ്കിലായാലും ബേക്കറിയിലായാലും നമ്മൾ നില്‍ക്കാറില്ലേ. അതിൽ നിന്ന് തോന്നിയകാര്യം ഞാനെഴുതി.

ബ്ലോഗ് എഴുതുമ്പോൾ വിമർശനം നേരിടേണ്ടി വരുന്നത് പലപ്പോഴും ഇത് മുഴുവൻ വായിക്കാതെ ചില ആളുകൾ പ്രതികരിക്കുന്നതുകൊണ്ടാണ്. ഞാനൊരു സാമ്പത്തിക വിദഗ്ധനോ കക്ഷി രാഷ്ട്രീയക്കാരനോ അല്ല. എല്ലാവരോടും സൗഹൃദം പുല‍ർത്തുന്ന ആളാണ്. ഞാൻ എഴുതുമ്പോൾ മാത്രം ഇതു കുഴപ്പമായി മാറുന്നത് എങ്ങനെയെന്നറിയില്ല. 

നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ എനിക്ക് ബ്ലോഗെഴുതാനാകില്ലല്ലോ? ആറ് വര്‍ഷമായി ഞാന്‍ ബ്ലോഗ് എഴുതുന്നു. എത്രയോ പേര്‍ ചീത്ത പറഞ്ഞിട്ടുണ്ട്, എത്രയോ പേര്‍ അനുകൂലിച്ചിട്ടുണ്ട്. എനിക്ക് എന്നെ ചീത്ത പറഞ്ഞവരെ ഓര്‍ത്ത് സങ്കടവുമില്ല.നല്ലത് പറഞ്ഞവരെക്കുറിച്ചോര്‍ത്ത് സന്തോഷവുമില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :