E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:00 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മാധവിക്കുട്ടിയാകാൻ മഞ്ജു വാരിയർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

manju
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന കമലിന്റെ പുതിയ ചിത്രം ‘ആമി’യിൽ മഞ്ജു വാരിയർ മാധവിക്കുട്ടിയുടെ വേഷമണിയും. നേരത്തേ ഈ കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന വിദ്യാബാലന്റെ പിന്മാറ്റത്തെ തുടർന്നാണു മഞ്ജു വാരിയർ ആമിയാകുന്നതെന്നു കമൽ പറഞ്ഞു.‘വിദ്യാബാലൻ പിന്മാറിയത് എന്തുകൊണ്ടാണെന്നറിയില്ല. ഒൻപതു മാസം മുൻപു കരാറായതാണ്. സിനിമയുടെ സ്ക്രിപ്റ്റും മാധവിക്കുട്ടിയുടെ പുസ്തകങ്ങളും അവരുടെ വിഡിയോയുമെല്ലാം നൽകിയിരുന്നു. ചിത്രത്തിലെ സംഭാഷണങ്ങളും വിദ്യ പഠിച്ചിരുന്നു.

ഷൂട്ടിങ്ങിന് അഞ്ചു ദിവസം മുൻപ് ഈ കഥാപാത്രമായി മാറാൻ തനിക്കാവില്ലെന്ന് അറിയിക്കുകയായിരുന്നു.’ വിദ്യാ ബാലന്റെ പിന്മാറ്റത്തിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളോ സംഘപരിവാറുമായി ബന്ധപ്പെട്ട വിവാദങ്ങളോ ഉണ്ടെന്നു കരുതുന്നില്ലെന്നും കമൽ വ്യക്തമാക്കി.‘‘സഞ്ജയ് ലീലാ ബൻസാലിയുടെ ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ മതം മാറ്റമടക്കം തന്റെ ജീവിതത്തിൽ നിർണായകമായ പല തീരുമാനങ്ങളെടുത്ത മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിനെതിരെയും ഇത്തരം ഭീഷണി ഉയർന്നേക്കാമെന്നു വിദ്യ സംശയിച്ചിരിക്കണം. അതല്ലെങ്കിൽ ഹിന്ദിയിൽ ചിത്രങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ ഒരു‍ തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നതു തിരിച്ചടിയാകുമെന്നു കരുതിയിരിക്കാം’’– കമൽ ചൂണ്ടിക്കാട്ടി. വിളിച്ചിട്ടും സംസാരിക്കാൻ വിദ്യ തയാറായില്ല. പൊതു സുഹൃത്തായ റസൂൽ പൂക്കുട്ടി വഴി ബന്ധപ്പെട്ടപ്പോൾ ചിത്രത്തിൽനിന്നു പിന്മാറിയതിൽ വിഷമമുണ്ടെന്നും ‘ആമി’ ഉപേക്ഷിക്കാനുണ്ടായ കാരണം പിന്നീടു നേരിട്ടു പറയുമെന്നുമാണ് അറിയിച്ചത്.

വിവാദങ്ങളെ ഭയന്നു മാധവിക്കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവുകളൊന്നും സിനിമയിൽ ഒഴിവാക്കിയിട്ടില്ല. കഥയ്ക്കു മാധവിക്കുട്ടിയുടെ മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും അനുമതിയുണ്ടെന്നും കമൽ പറഞ്ഞു.അഭിനയത്തിനു മുൻകൂറായി വാങ്ങിയ സംഖ്യ വിദ്യാബാലൻ തിരികെ നൽകിയെങ്കിലും സെറ്റ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയ ശേഷം ഷൂട്ടിങ് ഉപേക്ഷിക്കേണ്ടിവന്നതു നഷ്ടമുണ്ടാക്കിയെന്നും ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നും നിർമാതാവായ റാഫേൽ തോമസ് പറഞ്ഞു.


 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :